ഇന്ന് കൂവാൻ നിൽക്കരുത് : മാഞ്ചസ്റ്റർ സിറ്റി ആരാധകരോട് പെപ് ഗാർഡിയോള!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇസ്താംബൂളിൽ വെച്ചാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. മാഞ്ചസ്റ്റർ സിറ്റിക്കാണ് പലരും കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത ടീം കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.
2014 അവർക്ക് യുവേഫയുടെ ഒരു സാമ്പത്തിക വിലക്ക് ലഭിച്ചിരുന്നു. മാത്രമല്ല പലപ്പോഴും സിറ്റിക്ക് യുവേഫ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ സിറ്റി ആരാധകർ യുവേഫയെ ഒരു ശത്രു ആയിക്കൊണ്ടാണ് പലപ്പോഴും പരിഗണിക്കാറുള്ളത്. ഓരോ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും യുവേഫയുടെ ആന്തം മുഴങ്ങുന്ന സമയത്ത് മാഞ്ചസ്റ്റർ സിറ്റി ആരാധകർ കൂവി വിളിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ഫൈനൽ മത്സരത്തിൽ കൂവരുത് എന്നുള്ള അഭ്യർത്ഥന മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola urges Man City fans NOT to boo UEFA anthem ahead of Champions League finalhttps://t.co/A3tFqe5AiV pic.twitter.com/Agq9vsFpoW
— Mirror Football (@MirrorFootball) June 9, 2023
” ഈ ദിവസം എന്നുള്ളത് ആഘോഷിക്കാനുള്ള ദിവസമാണ്. മാഞ്ചസ്റ്റർ സിറ്റി ആരാധകർക്കും ഇന്റർ ആരാധകർക്കും സന്തോഷിക്കാനുള്ള ഒരു ദിവസമാണ്. കഴിഞ്ഞത് കഴിഞ്ഞു പോയി.നമ്മൾ ഇന്ന് ജീവിക്കുക. ചാമ്പ്യൻസ് ലീഗ് എന്നുള്ളത് അവിശ്വസനീയമായ ഒരു കോമ്പറ്റീഷനാണ്.യുവേഫയാണ് സംഘടിപ്പിച്ച് പോരുന്നത്. അവർ ചെയ്യുന്ന ഈ കാര്യത്തെ നമ്മൾ വളരെ നല്ല രീതിയിൽ തന്നെ പിന്തുണച്ചെ മതിയാവൂ. നമ്മൾ ഇനി അവരെ കൂവാൻ പാടില്ല. നമ്മൾ ആഘോഷിക്കുകയാണ് വേണ്ടത് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ട്രിബിൾ കിരീട നേട്ടമാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും പെപ്പും ലക്ഷ്യം വെക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും FA കപ്പും നേരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 12 വർഷത്തിനിടെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും പെപ് നേടിയിട്ടില്ല. അതിനും വിരാമം കുറിക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ ഉള്ളത്.