ഇന്നലെയും ഗോളടിച്ചു,ഹെൻറിയുടെ യൂറോപ്പ്യൻ റെക്കോർഡിനൊപ്പമെത്തി സലാ!

ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഓസ്ട്രിയൻ ക്ലബ്ബായ LASK യെ ലിവർപൂൾ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ നുനസ്,ലൂയിസ് ഡയസ്, മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിലായിരുന്ന ലിവർപൂൾ പിന്നീട് രണ്ടാം പകുതിയിലാണ് തിരിച്ചുവന്നത്.

മത്സരത്തിന്റെ 88ആം മിനിട്ടിലാണ് സലായുടെ ഗോൾ പിറന്നത്.നുനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സലാ ഗോൾ നേടിയിരുന്നത്. ഈ ഗോളോടുകൂടി ഒരു റെക്കോർഡിനൊപ്പമെത്താൻ സലാക്ക് സാധിച്ചിട്ടുണ്ട്. ആഴ്സണലിന്‍റെ ഫ്രഞ്ച് ഇതിഹാസമായ തീയതി ഹെൻറിയുടെ റെക്കോർഡിനൊപ്പമാണ് സലാ എത്തിയിട്ടുള്ളത്.

അതായത് മേജർ യൂറോപ്യൻ കോമ്പറ്റീഷനുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇംഗ്ലീഷ് ക്ലബ്ബ് താരം എന്ന റെക്കോർഡ് ഇതുവരെ ഹെൻറിയുടെ കൈവശമായിരുന്നു. 42 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. ഇന്നലെ യൂറോപ്പ ലീഗിൽ ഗോൾ നേടിയതോടുകൂടി 42 ഗോളുകൾ പൂർത്തിയാക്കിക്കൊണ്ട് സലാ ഇദ്ദേഹത്തിനൊപ്പമെത്തിയിട്ടുണ്ട്. ഒരു ഗോൾ കൂടി നേടിയാൽ സലാക്ക് ഈ റെക്കോർഡ് തനിച്ച് സ്വന്തമാക്കാനും സാധിക്കും.

അതേസമയം യൂറോപ്യൻ കോമ്പറ്റീഷനുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം, അത് മറ്റാരുമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 140 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 50 ഗോളുകൾ നേടിയിട്ടുള്ള ഹെൻറി എട്ടാം സ്ഥാനത്തും 44 ഗോളുകൾ നേടിയിട്ടുള്ള സലാ പതിനാലാം സ്ഥാനത്തുമാണ്. 42 ഗോളുകൾ ലിവർപൂളിന് വേണ്ടിയും രണ്ട് ഗോളുകൾ എഫ്സി ബേസലിന് വേണ്ടിയുമാണ് സല നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *