ഇന്നത്തെ മത്സരം എങ്ങനെയാവും? പ്രവചിച്ച് എൻറിക്കെ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബൊറൂസിയ വരുന്നതെങ്കിൽ ബാഴ്സലോണയെ പുറത്താക്കി കൊണ്ടാണ് പിഎസ്ജി വരുന്നത്.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരു കിടിലൻ മത്സരമായിരിക്കും എന്നാണ് അദ്ദേഹം പ്രെഡിക്റ്റ് ചെയ്തിട്ടുള്ളത്. ഒരുപാട് ഗോളുകളും അവസരങ്ങളും ഈ മത്സരത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ക്വാർട്ടർ ഫൈനലിന് സമാനമായ ഒരു മത്സരം തന്നെയായിരിക്കും ഇത്. ഞങ്ങൾ രഹസ്യ സ്വഭാവമുള്ള ടീമല്ല.ബൊറൂസിയയും അത്തരത്തിലുള്ള ഒരു ടീമല്ല. ഞങ്ങളുടെതായ ഫുട്ബോൾ കളിച്ചുകൊണ്ട് ഈ മത്സരം വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും. ഒരു മികച്ച മത്സരമായിരിക്കും ഇത്. ഗോളുകളും അവസരങ്ങളും ഈ മത്സരത്തിൽ ഒരുപാട് ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.കാരണം രണ്ട് ടീമുകൾക്കും അതിനുള്ള കഴിവുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ ഇമ്പ്രൂവ് ആയിട്ടുണ്ട്. ഞങ്ങളുടെ പ്രോജക്ട് ഇപ്പോഴാണ് സ്റ്റാർട്ട് ചെയ്തത്.ഇനിയും സീസൺ അവസാനിക്കാൻ ഒരു മാസം അവശേഷിക്കുന്നുണ്ട്. എല്ലാ തരം പ്രതിസന്ധികളെയും സമ്മർദ്ദങ്ങളെയും ഞങ്ങൾ അതിജീവിക്കേണ്ടതുണ്ട് ” ഇതാണ് ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.
🗣️ Luis Enrique: "La prensa no sabe casi nada de fútbol"
— Diario SPORT (@sport) April 30, 2024
✍️ @alguertulleuda https://t.co/6kYItnPzX9
ക്വാർട്ടർ ഫൈനലിലെ ആദ്യപാദ പോരാട്ടത്തിൽ പിഎസ്ജി ബാഴ്സയോട് സ്വന്തം മൈതാനത്ത് പരാജയപ്പെട്ടിരുന്നു.പക്ഷേ രണ്ടാം പാദത്തിൽ അതിശക്തമായി തിരിച്ചുവരികയായിരുന്നു അവർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമായിരുന്നു അവർ നേടിയിരുന്നത്.ഈ സീസണിൽ നേടൽ സാധ്യമായ നാല് കിരീടങ്ങളുമാണ് പിഎസ്ജിയിപ്പോൾ ലക്ഷ്യം വെക്കുന്നത്.