ഇനി മാറ്റമൊന്നും ഉണ്ടാവില്ലെന്ന് കരുതുന്നു, ലഭിച്ചത് ഏറ്റവും കടുത്ത എതിരാളികളെ : ക്രൂസ്!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു പൂർത്തിയായിരുന്നത്. ആദ്യത്തെ നറുക്കെടുപ്പ് റദ്ധാക്കിയതിന് ശേഷം വീണ്ടും നറുക്കെടുകയായിരുന്നു. ഇതോടെ റയലിന്റെ എതിരാളികൾ പിഎസ്ജിയായി മാറുകയായിരുന്നു.
ഏതായാലും ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റയൽ മാഡ്രിഡ് സൂപ്പർ താരമായ ടോണി ക്രൂസ് പങ്കു വെച്ചിട്ടുണ്ട്. ഇനിയിപ്പോ എതിരാളികൾ മാറില്ല എന്ന് കരുതുന്നു എന്നാണ് പരിഹാസരൂപേണ ടോണി ക്രൂസ് പറഞ്ഞത്. സാധ്യതയുള്ളതിൽ ഏറ്റവും കടുത്ത എതിരാളികളെയാണ് തങ്ങൾക്ക് ലഭിച്ചതെന്നും ക്രൂസ് അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Toni Kroos: “PSG is the most difficult opponent that could face us"
— Real Madrid Info ³⁴ (@RMadridInfo) December 13, 2021
💪🏼 "These are the parties for which we dedicate ourselves to this"
🤩 "We are eager to play. There will be a lot of quality on the field pic.twitter.com/dlQ565t0qU
“ഇനിയിപ്പോ ഡ്രോയുടെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് കരുതുന്നു. അത്കൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാനുള്ള ശരിയായ സമയം ഇതാണ്.വളരെ ഇൻട്രെസ്റ്റിംഗായിട്ടുള്ള ഒരു എതിരാളിയെയാണ് അടുത്ത റൗണ്ടിൽ ലഭിച്ചത്. ഞങ്ങൾക്ക് സാധ്യതയുള്ള 5 എതിരാളികളിൽ നിന്നും ഏറ്റവും കടുത്ത എതിരാളികളെയാണ് ഞങ്ങൾക്കിപ്പോൾ ലഭിച്ചത്.പക്ഷേ ഞങ്ങൾ കളിക്കേണ്ട മത്സരമാണത്.ഒരുപാട് ക്വാളിറ്റിയോട് കൂടി ഈ മത്സരങ്ങൾ പൂർത്തിയാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം.പക്ഷേ ഞങ്ങൾ റയൽ മാഡ്രിഡാണ്. ആത്മവിശ്വാസത്തോടുകൂടി കളിച്ച് ക്വാർട്ടറിലേക്ക് മുന്നേറാനാണ് ഞങ്ങൾ ശ്രമിക്കുക.റീഡ്രോയെ കുറിച്ച് ഞങ്ങൾ മറക്കേണ്ടതുണ്ട്. എന്തെന്നാൽ ഓരോ ദിവസവും ലീഗിൽ മികച്ച രൂപത്തിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. ഈ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ ഒരുപാട് മത്സരങ്ങൾ ഇനിയുമുണ്ട്.അതെല്ലാം മികച്ച രൂപത്തിൽ ഞങ്ങൾ പൂർത്തിയാക്കണം. അതിനുശേഷമാണ് ഞങ്ങൾ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക ” ക്രൂസ് പറഞ്ഞു.
നിലവിൽ ലാലിഗയിൽ മികച്ച ഫോമിലാണ് റയൽ കളിക്കുന്നത്.42 പോയിന്റുള്ള റയൽ ഒന്നാം സ്ഥാനക്കാരാണ്.