ഇത്‌ സാധ്യമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല : മെസ്സിയെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!

ഈ ആഴ്ച്ചയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ പിഎസ്ജി. വരുന്ന ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് നടക്കുന്ന മത്സരത്തിൽ ക്ലബ് ബ്രൂഗെയാണ് പിഎസ്ജിയുടെ എതിരാളികൾ.ക്ലബ് ബ്രൂഗെയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും മെസ്സി പിഎസ്ജിയിൽ എത്തിയതുമായി ബന്ധപ്പെട്ട് ഒരിക്കൽ കൂടി തന്റെ അഭിപ്രായങ്ങൾ അറിയിച്ചിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ.മെസ്സി സൈൻ ചെയ്യൽ സാധ്യമാവുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഞങ്ങൾക്ക്‌ ഒരുമിച്ച് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ വിവരിക്കാൻ അനുയോജ്യനായ ഒരാളല്ല ഞാൻ. എനിക്കതിന് വാക്കുകൾ ലഭിക്കുന്നില്ല.മെസ്സി അർഹിക്കുന്ന രീതിയിൽ അദ്ദേഹത്തെ വിവരിക്കാൻ പറ്റിയ മറ്റു പല ആളുകളുമുണ്ട്.എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന താരമാണ് മെസ്സി.അദ്ദേഹം എത്തിയത് മുതൽ വളരെ പെട്ടന്ന് തന്നെ ടീമിനോടൊപ്പം ഇണങ്ങി ചേർന്നിട്ടുണ്ട്.നല്ല രൂപത്തിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.സാധ്യമാവുന്ന എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്താനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്.മെസ്സിയെ സൈൻ ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല.അദ്ദേഹത്തെ സൈൻ ചെയ്യാനുള്ള അവസരം വന്നപ്പോൾ എല്ലാം പെട്ടന്ന് നടക്കുകയായിരുന്നു.ഒരുപക്ഷെ നിങ്ങൾക്കത് വേഗത്തിൽ മനസ്സിലായി കൊള്ളണമെന്നില്ല.ഏതായാലും ഞങ്ങൾ തമ്മിൽ കണക്ഷനുണ്ട്.ഞങ്ങൾ രണ്ട് പേരും അർജന്റീനക്കാരാണ്.രണ്ട് പേരും ന്യൂവെൽസ് ഓൾഡ് ബോയ്സിനെ പിന്തുണക്കുന്നവരാണ്. രണ്ട് പേരും റൊസാരിയോയിൽ നിന്നുള്ളവരാണ്.അദ്ദേഹം എതിരാളിയായിരുന്ന സമയത്ത് പോലും ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.ഞങ്ങൾക്കൊരുമിച്ച് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.

ഏതായാലും ചാമ്പ്യൻസ് ലീഗിൽ മെസ്സി-നെയ്മർ-എംബപ്പേ ത്രയത്തെ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *