ഇത് ഞാനേറേ ആഗ്രഹിച്ചത്, ആദ്യ ഗോളിന് ശേഷം മനസ്സ് തുറന്ന് മെസ്സി!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റിയെ പിഎസ്ജി കീഴടക്കിയപ്പോൾ അതിലൊരു ഗോൾ മെസ്സിയുടെ വകയായിരുന്നു. പിഎസ്ജി ജേഴ്സിയിലുള്ള മെസ്സിയുടെ ആദ്യ ഗോൾ സിറ്റിയെ പോലെയുള്ള ഒരു ടീമിനെതിരെ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നേടാൻ കഴിഞ്ഞു എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ താനും വലിയ സന്തോഷത്തിലാണ് എന്നുള്ള കാര്യം മെസ്സി കൂടി അറിയിച്ചിട്ടുണ്ട്. താനേറേ ആഗ്രഹിച്ച ഗോളാണ് പിറന്നിരിക്കുന്നതെന്നും മെസ്സി കൂട്ടിച്ചേർത്തു. മത്സരശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: ‘I Really Wanted To’ – Lionel Messi Discusses Scoring His First Goal With PSG https://t.co/cgfMPRqfVw
— PSG Talk (@PSGTalk) September 28, 2021
” ഒരു മികച്ച എതിരാളികൾക്കെതിരെയാണ് ഞങ്ങൾ വിജയിച്ചത്.ബ്രൂഗെക്കെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയതിന് ശേഷമുള്ള ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്.ഈ ജയത്തിലും ഗോൾ നേടാനായതിലും ഞാൻ വളരെയധികം സന്തോഷവാനാണ്.ഞാൻ ഏറെ ആഗ്രഹിച്ചിരുന്നതാണ് ഇത്.കഴിഞ്ഞ രണ്ട് മത്സരങ്ങൾ എനിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.പാർക്ക് ഡെസ് പ്രിൻസസിൽ ഒരു മത്സരം മാത്രമാണ് എനിക്ക് കളിക്കാൻ സാധിച്ചിരുന്നത്.പക്ഷേ ഇവിടെയുള്ള രണ്ടാം മത്സരത്തിൽ എനിക്ക് ഗോൾ നേടാനായി.ഞാൻ എന്റെ പുതിയ ടീമുമായും സഹതാരങ്ങളുമായും അഡാപ്റ്റാവുകയാണ്.ഈ ജയം ഞങ്ങൾ തുടരേണ്ടതുണ്ട്.ഞാനും എംബപ്പേയും തമ്മിലുള്ള കണക്ഷൻ പുരോഗമിച്ചു വരുന്നുണ്ട്.ഞങ്ങൾ എല്ലാവരും ചേർന്ന് പുരോഗമിക്കേണ്ടതുണ്ട്.പ്രകടനത്തിന്റെ ലെവൽ ഉയർത്തേണ്ടതുണ്ട്.ഞങ്ങളുടെ ബെസ്റ്റ് ടീമിനായി ഞങ്ങൾ നൽകേണ്ടതുണ്ട് ” മെസ്സി പറഞ്ഞു.