ആ ഗോൾ വഴങ്ങാൻ കാരണം ക്രിസ്റ്റ്യാനോ? വിമർശനവുമായി കാപ്പെല്ലോ!
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസ് വിജയിച്ചുവെങ്കിലും ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. രണ്ട് ഗോളുകൾ സ്വന്തം മൈതാനത്ത് വഴങ്ങിയതാണ് യുവന്റസിന് തിരിച്ചടിയായത്. ഈ രണ്ട് എവേ ഗോളിന്റെ ആനുകൂല്യം മുതലെടുത്ത പോർട്ടോ ക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു. മത്സരത്തിന്റെ ഗതി മാറ്റിയത് 115-ആം മിനുട്ടിൽ ഒലിവേര നേടിയ ആ ഫ്രീകിക്ക് ഗോളായിരുന്നു. യുവന്റസിന്റെ വാളിന്റെ താഴ്ഭാഗത്തിലൂടെയായിരുന്നു ആ ഫ്രീകിക്ക് കടന്നു പോയത്. തുടർന്ന് അത് വലയിൽ പതിക്കുകയും ചെയ്തു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അശ്രദ്ധ മൂലമാണ് ആ ഗോൾ പിറന്നതെന്ന വിമർശനം അതിന് ശേഷം ഉയർന്നു വന്നിരുന്നു. വാളിൽ ഉണ്ടായിരുന്ന റൊണാൾഡോ പുറം തിരിഞ്ഞു നിന്നു കൊണ്ട് ചാടുകയാണ് ചെയ്തത്. ഇത് ഗോൾ വഴങ്ങാനുള്ള കാരണമായെന്ന് പലരും ആരോപിച്ചിരുന്നു.
Fabio Capello tore Juventus to shreds after their Champions League exit to Porto, criticising an ‘unforgivable error’ and slamming stars for being ‘nowhere to be seen.’ https://t.co/6hMyk9tLbV #Juventus #FCPorto #JuvePorto #JuveFCP #JuventusPorto #UCL pic.twitter.com/fMhYbTIvNZ
— footballitalia (@footballitalia) March 9, 2021
ഈ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് മുൻ താരമായ ഫാബിയോ കാപ്പെല്ലോ. ഭയമുള്ളവരെയൊക്കെ എന്തിനാണ് വാളിൽ നിർത്തുന്നത് എന്നാണ് കാപ്പെല്ലോ ക്രിസ്റ്റ്യാനോയെ ലക്ഷ്യമിട്ട് കൊണ്ട് ചോദിച്ചത്.ഒരു മാപ്പർഹിക്കാത്ത തെറ്റാണ് അവർ അവിടെ വരുത്തിവെച്ചതെന്നും ഇദ്ദേഹം അറിയിച്ചു. ” ഒരിക്കലും മാപ്പർഹിക്കാത്ത പിഴവാണ് അവിടെ വരുത്തിവെച്ചത്.ബോളിനെ ഭയപ്പെടാത്തവരെയാണ് വാളിൽ നിർത്തേണ്ടത്. ഞങ്ങളുടെ കാലത്തൊക്കെ അങ്ങനെയായിരുന്നു ചെയ്തിരുന്നത്.ഇവർ ബോളിനെ ഭയപ്പെടുകയും അതിൽ നിന്ന് ഒഴിഞ്ഞു മാറുകയുമാണ് ചെയ്തത്.അതൊരിക്കലും തന്നെ പൊറുക്കാൻ പറ്റാത്ത ഒന്നാണ് ” കാപ്പെല്ലോ പറഞ്ഞു.
Cristiano Ronaldo slammed for turning back on freekick that knocked Juventus out of Champions League https://t.co/StuBx2562y pic.twitter.com/JnSGxGpEFZ
— Mirror Football (@MirrorFootball) March 9, 2021