ആഴ്സണലിന്റെ കാര്യത്തിൽ എനിക്ക് പേടിയുണ്ട്:ബയേണിനെതിരെയുള്ള മത്സരത്തെക്കുറിച്ച് റിയോ ഫെർഡിനാന്റ്

നാളെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആഴ്സണലും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:30ന് ബയേണിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ പാദമത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.എന്നാൽ വരുന്ന മത്സരം ഹോം മത്സരമാണ് എന്നത് ബയേണിന് സന്തോഷം നൽകുന്ന കാര്യമാണ്.

ബയേൺ മ്യൂണിക്ക് മികച്ച സമയത്തിലൂടെ അല്ല ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ബുണ്ടസ്ലിഗ കിരീടം അവർക്ക് നഷ്ടമായിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമാണ് അവരുടെ മുന്നിലുള്ളത്.ബയേൺ ഈ മത്സരത്തിൽ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആർസണലിന്റെ കാര്യത്തിൽ തനിക്ക് പേടിയുണ്ട് എന്നത് യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരത്തിൽ അഡ്വാന്റ്റേജ് ബയേൺ മ്യൂണിക്കിനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്,മാത്രമല്ല യൂറോപ്പ്യൻ കോമ്പറ്റീഷനുകളിൽ വളരെയധികം എക്സ്പീരിയൻസ് ഉള്ളവരാണ് അവർ.ആഴ്സണലിന് വിജയ സാധ്യതകൾ ഇല്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇവിടെ മുൻതൂക്കം ബയേണിന് തന്നെയാണ്.ഹാരി കെയ്ൻ ആഴ്സണലിനെ പുറത്താക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിക്കേ? ആഴ്സണലിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമായ ഒരു മത്സരമാണ്. ഈ മത്സരം പരാജയപ്പെട്ടാൽ ആർടെറ്റക്ക് അത് വലിയ തിരിച്ചടിയാവും. പ്രീമിയർ ലീഗ് കിരീടം നഷ്ടമാവുകയും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്താൽ അതൊരു തിരിച്ചടി തന്നെയാണ്.എനിക്ക് ആഴ്സണലിന്റെ കാര്യത്തിൽ നല്ല പേടിയുണ്ട് ” ഇതാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലീഗ് മത്സരത്തിൽ ആസ്റ്റൻ വില്ലയോട് ആഴ്സണൽ പരാജയപ്പെട്ടിരുന്നു.ഇതോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനം കൈക്കലാക്കി.സീസണിൽ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനം നടത്തി അവസാനത്തിൽ കലമുടക്കുന്ന പ്രവർത്തി ആഴ്സണൽ കാലാകാലങ്ങളായി തുടരുന്ന ഒന്നാണ്

Leave a Reply

Your email address will not be published. Required fields are marked *