ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു,ചാമ്പ്യൻസ് ലീഗിലെ ഇപ്പോഴത്തെ പവർ റാങ്കിങ് ഇതാ!
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾക്ക് കഴിഞ്ഞദിവസം വിരാമമായിരുന്നു. സംഭവബഹുലമായ ഒരു തുടക്കം തന്നെയാണ് ചാമ്പ്യൻസ് ലീഗിൽ ലഭിച്ചിട്ടുള്ളത്. പ്രത്യേകിച്ച് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും ലിവർപൂളും അട്ടിമറി തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രേബ് ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോൾ ലിവർപൂൾ നാപ്പോളിക്ക് മുന്നിൽ 4-1 ന് തകർന്നടിയുകയായിരുന്നു.
അതേസമയം മറ്റു പ്രധാനപ്പെട്ട ടീമുകളെല്ലാം വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുവന്റസിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചു. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും എഫ് സി ബാഴ്സലോണയും തകർപ്പൻ വിജയത്തോടുകൂടിയാണ് തുടങ്ങിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയും മിന്നുന്ന വിജയം കരസ്ഥമാക്കി.
— Murshid Ramankulam (@Mohamme71783726) September 9, 2022
ഏതായാലും ആദ്യ റൗണ്ട് പോരാട്ടങ്ങൾക്ക് ശേഷമുള്ള പവർ റാങ്കിംഗ് ഇപ്പോൾ ഗോൾ ഡോട്ട് കോം പുറത്തു വിട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് റയലും മൂന്നാം സ്ഥാനത്ത് പിഎസ്ജിയും വരുന്നു. വൻ തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ ആറാം സ്ഥാനത്തും അട്ടിമറി തോൽവി ഏറ്റുവാങ്ങിയ ചെൽസി ഒമ്പതാം സ്ഥാനത്തുമാണ്.ഏതായാലും ആദ്യ 15 സ്ഥാനങ്ങളിൽ ഉള്ളവരുടെ പവർ റാങ്കിംഗ് താഴെ നൽകുന്നു.
15- ഇന്റർ മിലാൻ
14-അയാക്സ്
13- നാപ്പോളി
12-യുവന്റസ്
11-എസി മിലാൻ
10-ബൊറൂസിയ
9-ചെൽസി
8- ടോട്ടൻഹാം
7-അത്ലറ്റിക്കോ
6-ലിവർപൂൾ
5-ബാഴ്സ
4-ബയേൺ
3-പിഎസ്ജി
2-റയൽ
1- മാഞ്ചസ്റ്റർ സിറ്റി