അവസാനനിമിഷം ജയം കൈവിട്ട് പിഎസ്ജി, തകർപ്പൻ ജയവുമായി സിറ്റി ഒന്നാമത്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനിലകുരുക്ക്.2-2 എന്ന സ്കോറിന് ആർബി ലീപ്സിഗാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലാണ് പിഎസ്ജി ഇന്നലെ കളത്തിലേക്കിറങ്ങിയത്. പിഎസ്ജിക്ക്‌ വേണ്ടി രണ്ടു ഗോളുകളും വൈനാൾഡമാണ് നേടിയത്.എട്ടാം മിനുട്ടിൽ എങ്കുങ്കുവിലൂടെ ലീപ്സിഗ് ലീഡ് നേടിയെങ്കിലും വൈനാൾഡത്തിന്റെ ഇരട്ടഗോളുകൾ പിഎസ്ജിയെ മുന്നിലെത്തിച്ചു.എംബപ്പേ, മാർക്കിഞ്ഞോസ് എന്നിവരാണ് അസിസ്റ്റുകൾ നേടിയത്.എന്നാൽ അവസാനനിമിഷം പിഎസ്ജി പെനാൽറ്റി വഴങ്ങി ജയം കൈവിടുകയായിരുന്നു.ഡോമിനിക് ആ പെനാൽറ്റി ലക്ഷ്യം കണ്ടതോടെ മത്സരം 2-2 ന്റെ സമനിലയിൽ അവസാനിച്ചു.മത്സരത്തിൽ പിഎസ്ജിക്ക് വലിയ വെല്ലുവിളി ഉയർത്താൻ ലീപ്സിഗിന് സാധിച്ചിരുന്നു.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ ജയം നേടി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി ക്ലബ് ബ്രൂഗെയെ പരാജയപ്പെടുത്തിയത്.ഫിൽ ഫോഡൻ, മഹ്റസ്, സ്റ്റെർലിംഗ്, ജീസസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.മൂന്ന് അസിസ്റ്റുകൾ നേടിയ ജോവോ കാൻസെലോയാണ് സിറ്റിക്ക് വേണ്ടി തിളങ്ങിയത്.ബ്രൂഗെ നേടിയ ഗോൾ സ്റ്റോണെസിന്റെ സെൽഫ് ഗോളായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ സിറ്റി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം.അതേസമയം 4 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള പിഎസ്ജിയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *