അഭിമാനികളാണ്, റയൽ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു :പെപ്

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനലിൽ ഈ രണ്ട് ടീമുകളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.

അന്ന് ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയലിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. അതേക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് അഭിമാനികളാണെന്നും കഴിഞ്ഞ തവണത്തെ തോൽവിക്ക് പ്രതികാരം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ തവണ സംഭവിച്ചത് തന്നെ ഇത്തവണ സംഭവിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.റയൽ മാഡ്രിഡിനെ തുടർച്ചയായി രണ്ടുതവണ പരാജയപ്പെടുത്തുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.തീർച്ചയായും കഴിഞ്ഞ തവണത്തേതിൽ നിന്നും അവർ പാഠം ഉൾക്കൊണ്ടിട്ടുണ്ടാകും. മാത്രമല്ല അവർ പ്രതികാരം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.കാരണം അവർ അഭിമാനികളാണ്.പക്ഷേ വെറുതെ മത്സരം നിയന്ത്രിക്കാൻ അല്ല ഞങ്ങൾ ഇങ്ങോട്ട് വരുന്നത്.ഞങ്ങൾക്ക് റയൽ മാഡ്രിഡിനെ വേദനിപ്പിക്കുക തന്നെ ചെയ്യണം. ഗോളുകൾ നേടിക്കൊണ്ട് അവർക്ക് പണി കൊടുക്കണം “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഒരു കടുത്ത പോരാട്ടമാണ് ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രതിരോധനിരയിലെ സൂപ്പർതാരങ്ങളായ കെയ്ൽ വാക്കർ,നതാൻ അക്കെ എന്നിവർ പരിക്ക് മൂലം പുറത്തായിട്ടുണ്ട്. മറ്റൊരു പ്രതിരോധം നിരതാരമായ ഗ്വാർഡിയോളിന്റെ കാര്യവും സംശയത്തിലാണ്. ഇതൊക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക നൽകുന്ന കാര്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *