അന്ന് മെസ്സി ജേഴ്സി നൽകിയില്ല,ഇന്ന് നൽകി,ഡേവിസിനിത് സ്വപ്ന സാക്ഷാത്കാരം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിക്ക് തോൽവി വാഴങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ ബയേൺ പരാജയപ്പെടുത്തിയത്.കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സൂപ്പർതാരമായ അൽഫോൻസോ ഡേവിസ് കളിക്കളത്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റിലാണ് കോമാൻ ഗോൾ കണ്ടെത്തിയത്. ഈ മത്സരത്തിനുശേഷം സൂപ്പർതാരം ലയണൽ മെസ്സിയുടെ ജേഴ്സി സ്വന്തമാക്കാൻ അൽഫോൺസോ ഡേവിസിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണിത്. ലയണൽ മെസ്സിയുടെ വലിയ ആരാധകനാണ് ഡേവിസ്.
” ഒടുവിൽ എനിക്ക് ലയണൽ മെസ്സിയുടെ ജേഴ്സി ലഭിച്ചിരിക്കുന്നു,കഴിഞ്ഞ തവണ എനിക്ക് ലഭിച്ചിരുന്നില്ല.പക്ഷേ ഇപ്പോൾ ലഭിച്ചതാണ് ഏറ്റവും മികച്ചത്. എന്തെന്നാൽ മെസ്സി ഇപ്പോൾ ലോക ചാമ്പ്യനാണ് ” ഇതാണ് ജേഴ്സി കൈപ്പറ്റിയ ശേഷം ഡേവിസ് പറഞ്ഞിരുന്നത്.
2019-2020 ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും ബയേണും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 8-2 എന്ന സ്കോറിനായിരുന്നു ബാഴ്സ പരാജയപ്പെട്ടിരുന്നത്. അന്ന് അൽഫോൻസോ ഡേവിസ് മെസ്സിയുടെ ജേഴ്സി ചോദിച്ചിരുന്നുവെങ്കിലും മെസ്സി നൽകിയിരുന്നില്ല.അതേക്കുറിച്ച് ഡേവിസ് പറഞ്ഞത് ഇങ്ങനെയാണ്.
In 2020, Alphonso Davies asked Lionel Messi for his shirt after Bayern beat Barcelona 8-2.
— ESPN FC (@ESPNFC) February 14, 2023
He said Messi 'was a little bit upset' and hoped he'd get it next time.
Today, he finally got his shirt ❤️ pic.twitter.com/AOKvZFvrH6
” ഞാൻ ലയണൽ മെസ്സിയുടെ ജേഴ്സി അന്ന് ആവശ്യപ്പെട്ടിരുന്നു.പക്ഷേ അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അന്ന് ജഴ്സി നൽകാൻ വിസമ്മതിച്ചത്.പക്ഷേ അതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. അടുത്ത തവണ എനിക്ക് ലഭിക്കുമായിരിക്കും” ഇതായിരുന്നു അൽഫോൺസോ പറഞ്ഞിരുന്നത്.
ഒടുവിൽ അൽഫോൻസോ ഡേവിസിന് ലയണൽ മെസ്സിയുടെ ജേഴ്സി ലഭിച്ചു കഴിഞ്ഞു. മെസ്സി തനിക്ക് കൈ നൽകുന്ന ഫോട്ടോ വീട്ടിൽ ഡേവിസ് ഫ്രെയിം ചെയ്തു വെച്ചതും വലിയ രൂപത്തിൽ നേരത്തെ വൈറലായിരുന്നു.