അത്ഭുതപ്പെടുത്തുന്ന സ്കില്ലുമായി നെയ്മർ, ഗോളടിച്ച് ആൻഡർ ഹെരേര !
വളരെയധികം രസകരവും അത്ഭുതപ്പെടുത്തുന്ന വീഡിയോയുമാണ് പിഎസ്ജി താരം ആൻഡർ ഹെരേര ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നെയ്മറിന്റെ അത്ഭുതപ്പെടുത്തുന്ന സ്കില്ലിൽ നിന്ന് ഒരു പവർഫുൾ ഷോട്ടിലൂടെ ആൻഡർ ഹെരേര ഗോൾ നേടുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടുന്നതിന് മുന്നോടിയായുള്ള പരിശീലനവേളയിലാണ് ഈ ഗോൾ പിറന്നത്. ബോക്സിന് തൊട്ട് മുൻപിൽ വെച്ച് നെയ്മർ ഒരു മനോഹരമായ ഫ്ലിക്കിലൂടെ തലക്ക് മുകളിലൂടെ പിറകിലേക്ക് മറിച്ചു നൽകുകയായിരുന്നു. അതിനെ ലക്ഷ്യമാക്കി ഓടിവന്ന ആൻഡർ ഹെരേര പന്ത് നിലം തൊടുന്നതിന് മുൻപ് തന്റെ ഇടതുകാലുകൊണ്ട് ഒരു തകർപ്പൻ ഷോട്ടിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു. ഇതിന്റെ ആവേശത്തിൽ ഹെരേര ഓടി മുട്ടിലിരിക്കുന്നതും പിന്നീട് നെയ്മർ വന്നു ആലിംഗനം ചെയ്യുന്നതുമൊക്കെ വീഡിയോയിൽ കാണാവുന്നതാണ്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
Watch ex-Man Utd star Herrera score a screamer after incredible Neymar assist ahead of PSG's clash with Atalanta https://t.co/Ri8T0rrVIG
— The Sun Football ⚽ (@TheSunFootball) August 9, 2020
ബുധനാഴ്ച രാത്രിയാണ് പിഎസ്ജി അറ്റലാന്റയെ നേരിടുന്നത്. പരിക്കേറ്റ സൂപ്പർ താരം എംബാപ്പെ ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചത് പിഎസ്ജിക്ക് ആശ്വാസം നൽകിയേക്കും. അതേസമയം ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും മുൻ യുണൈറ്റഡ് താരം കൂടിയായ ആൻഡർ ഹെരേരക്ക് നഷ്ടമായിരുന്നു. ഈ സീസണിൽ കേവലം പത്തൊൻപത് മത്സരങ്ങൾ മാത്രമാണ് ഹെരേര കളിച്ചിട്ടുള്ളത്. ബാക്കിയുള്ള മത്സരങ്ങൾ എല്ലാം തന്നെ പരിക്ക് അപഹരിക്കുകയായിരുന്നു. ഈ സീസണിൽ ഒരു ഗോളും താരം നേടി. അറ്റലാന്റക്കെതിരെ ആദ്യഇലവനിൽ താരത്തിന് സ്ഥാനം പിടിക്കാനായേക്കും.
Neymar x Herrera 🤯
— ESPN FC (@ESPNFC) August 8, 2020
(via @AnderHerrera)pic.twitter.com/WCKlmWzmcB