അതിവേഗം,ലയണൽ മെസ്സിക്കൊപ്പമെത്തി ഏർലിംഗ് ഹാലന്റ്, അക്കാര്യത്തിൽ മറികടക്കാനായില്ല!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ജർമൻ ക്ലബ്ബായ ആർബി ലീപ്സിഗിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റിന്റെ മികവിലാണ് ഇത്തരത്തിലുള്ള ഒരു വമ്പൻ വിജയം സിറ്റിക്ക് നേടാൻ കഴിഞ്ഞത്.

എണ്ണം പറഞ്ഞ അഞ്ചു ഗോളുകളാണ് ഹാലന്റ് മത്സരത്തിൽ കരസ്ഥമാക്കിയത്.22ആം മിനുട്ടിൽ പെനാൽറ്റിലൂടെയായിരുന്നു ഇദ്ദേഹം ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി.പിന്നീട് 5 ഗോളുകൾ തികച്ചതോട് കൂടി അദ്ദേഹത്തെ പെപ് ഗാർഡിയോള പിൻവലിക്കുകയും ഹൂലിയൻ ആൽവരസിനെ കളത്തിലേക്ക് ഇറക്കുകയും ചെയ്തു.

എന്തായാലും ഈ 5 ഗോൾ നേട്ടത്തോടുകൂടി ലയണൽ മെസ്സിയുടെ ഒരു റെക്കോർഡിനൊപ്പം ഇപ്പോൾ ഹാലന്റ് എത്തിയിട്ടുണ്ട്.ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 5 ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡിന്റെ കാര്യത്തിലാണ് ഇപ്പോൾ മെസ്സിക്കൊപ്പം ഹാലന്റ് സ്ഥാനം പങ്കിടുന്നത്. കൂടാതെ ലൂയിസ് അഡ്രിയാനോയും ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 5 ഗോളുകൾ കണ്ടെത്തിയിട്ടുണ്ട്.

മെസ്സിയും ഹാലന്റും ചാമ്പ്യൻസ് ലീഗിന്റെ നോക്കോട്ട് റൗണ്ടിലാണ് ഈ 5 ഗോൾ നേട്ടം കൈവരിക്കുന്നത്. എന്നാൽ പെനാൽറ്റികൾ 5 ഗോളുകൾ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സിയുടെ പേരിൽ മാത്രമാണ്. ഈ കണക്ക് മറികടക്കാൻ ഹാലന്റിന് സാധിച്ചിട്ടില്ല.ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്ത് ബയേർ ലെവർകൂസനെതിരെയായിരുന്നു ലയണൽ മെസ്സി 5 ഗോളുകൾ നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *