അതിനെ കുറിച്ച് മെസ്സിയോട് സംസാരിച്ചിരുന്നു.പക്ഷെ തീരുമാനം തന്റേതായിരുന്നുവെന്ന് കൂമാൻ !
ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഫെറെൻക്വെറോസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കൂമാന്റെ എഫ്സി ബാഴ്സലോണ. ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ നാലിലും വിജയിക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതിനാൽ തന്നെ ടീം കടുത്ത ആത്മവിശ്വാസത്തിലാണ്. ആയതിനാൽ തന്നെ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരിക്കൽ കൂടി കൂമാൻ വിശ്രമം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ മെസ്സിയോട് ഇതേകുറിച്ച് സംസാരിച്ചിരുന്നുവെന്ന് കൂമാൻ വെളിപ്പെടുത്തിയിരിക്കുകയാണ്.തീരുമാനം എടുത്തത് താൻ ആണെന്നും എന്തെന്നാൽ ഇനി വരാനിരിക്കുന്നത് തുടർച്ചയായി, നിർണായകമായ മത്സരങ്ങളാണ് എന്നുമാണ്. മെസ്സിക്കിപ്പോൾ വിശ്രമം ആവിശ്യമാണ് എന്നാണ് കൂമാൻ അറിയിച്ചത്.
🗣️ "I spoke to Messi about resting him, but the decision is mine"
— MARCA in English (@MARCAinENGLISH) December 1, 2020
Barcelona coach Ronald Koeman has explained his big calls ahead of facing Ferencvaros.https://t.co/0r7nd4n46W pic.twitter.com/N89v7zT34O
“മെസ്സിയെ സംബന്ധിച്ചെടുത്തോളം വിശ്രമം എന്നുള്ളത് ഒരു സാധാരണകാര്യമല്ല.തീരുമാനം എടുത്തത് ഞാൻ ആണെങ്കിൽ കൂടി ഞാൻ മെസ്സിയോട് ഇതേകുറിച്ച് സംസാരിച്ചിരുന്നു. ഈ സീസണിലെ മത്സരഷെഡ്യൂളുകൾ അനുസരിച്ച് മെസ്സിക്ക് വിശ്രമം നൽകാൻ സാധിക്കുന്ന രണ്ടേ രണ്ട് മത്സരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് ഡൈനാമോ കീവിനെതിരെയും ഒന്ന് നാളെത്തെ ഡൈനാമോ കീവിനെതിരെയും. ഞങ്ങൾ നിലവിൽ ചാമ്പ്യൻസ് ലീഗിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. അത്കൊണ്ട് തന്നെ മറ്റുള്ള താരങ്ങൾക്ക് അവസരം നൽകാൻ ഇത് ഉപയോഗപ്രദമാവും. ലാലിഗയിൽ ശനിയാഴ്ച്ച നടക്കുന്ന മത്സരം ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന് വിശ്രമം നൽകാനുള്ള ശരിയായ സമയം ഇതാണ്. നാളത്തെ മത്സരത്തിന് ശേഷം ഇനി വിശ്രമം നൽകാൻ അവസരം ലഭിച്ചെന്ന് വരില്ല ” കൂമാൻ പറഞ്ഞു.
Barcelona boss Koeman reveals talk with Lionel Messi: "The final decision is mine" https://t.co/zgl79t1qsp
— footballespana (@footballespana_) December 1, 2020