ഹാലന്റിനെ നേരിടാൻ റെഡി:റൂഡിഗർ
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു പോരാട്ടം കൂടിയുണ്ട്. അതായത് ഏർലിംഗ് ഹാലന്റും അന്റോണിയോ റൂഡിഗറും ഒരിക്കൽ കൂടി പരസ്പരം മുഖാമുഖം വരുന്നു എന്നുള്ളതാണ്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ സെമിഫൈനൽ പോരാട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു.അന്ന് ഹാലന്റിനെ പൂട്ടാൻ റൂഡിഗറിന് സാധിച്ചിരുന്നു.മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ റൂഡിഗറെ ആഞ്ചലോട്ടി പുറത്തിരുത്തുകയായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെട്ടത്. ഏതായാലും ഹാലന്റിനെ നേരിടാൻ താൻ തയ്യാറായിക്കഴിഞ്ഞു എന്നുള്ള കാര്യം റൂഡിഗർ തന്നെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Rudiger: “Tengo muchas ganas de que llegue el duelo con Haaland. Estos son los partidos con los que siempre has soñado. Ser parte de esto es increíble." 😈😎pic.twitter.com/4M93DtKJP6
— REAL MADRID FANS 🤍 (@AdriRM33) April 7, 2024
“ഹാലന്റിനെ നേരിടാൻ ഞാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഇത്തരം മത്സരങ്ങൾ എപ്പോഴും നിങ്ങൾ സ്വപ്നം കാണുന്ന മത്സരങ്ങളാണ്.അത് ഹാലന്റിനെതിരെയായാലും മറ്റേത് താരത്തിനെതിരെയായാലും ഇത്തരം മത്സരങ്ങളുടെ ഭാഗമാവുക എന്നത് സ്വപ്നമാണ്.ഹാലന്റ് മാത്രമല്ല, അവർക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. തീർച്ചയായും ഹാലന്റ് ഒരു മികച്ച സ്ട്രൈക്കറാണ്. ഈ മത്സരത്തിനു വേണ്ടി തന്നെയാണ് ഞാൻ കാത്തിരിക്കുന്നത് ” ഇതാണ് റയൽ മാഡ്രിഡിന്റെ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം പുറത്തെടുക്കാൻ രണ്ട് ക്ലബ്ബുകൾക്കും ഇപ്പോൾ സാധിക്കുന്നുണ്ട്.ലാലിഗയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. അതേസമയം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുമാണ്.അവസാനമായി കളിച്ച മത്സരങ്ങളിൽ വിജയങ്ങൾ നേടിക്കൊണ്ടാണ് രണ്ട് ടീമുകളും ഇപ്പോൾ കടന്നുവരുന്നത്.