റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനായി ജനിച്ചവൻ :ബെല്ലിങ്ഹാമിനെ പ്രശംസിച്ച് സഹതാരം.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജർമ്മൻ ക്ലബ്ബായ യൂണിയൻ ബെർലിനെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം റയലിന്റെ രക്ഷകനാവുകയായിരുന്നു. മത്സരത്തിന്റെ 94 ആം മിനിറ്റിൽ അദ്ദേഹം നേടിയ ഗോളാണ് റയലിന് വിജയം നേടി കൊടുത്തത്.
ആറുമത്സരങ്ങളാണ് ഇതുവരെ റയൽ മാഡ്രിഡിന് വേണ്ടി ബെല്ലിങ്ഹാം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 6 ഗോളുകൾ പൂർത്തിയാക്കാൻ ഈ മധ്യനിര താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിലത്തെ പ്രശംസിച്ചുകൊണ്ട് സഹതാരമായ നാച്ചോ രംഗത്ത് വന്നിട്ടുണ്ട്.റയലിന് വേണ്ടി കളിക്കാനായി ജനിച്ചവനാണ് ബെല്ലിങ്ഹാം എന്നാണ് നാച്ചോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനായി ജനിച്ചവനാണ് ജൂഡ് ബെല്ലിങ്ഹാം എന്നാണ് ഞാൻ കരുതുന്നത്.അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളത് ഞങ്ങളുടെ ഭാഗ്യമാണ്.അദ്ദേഹം ഇനിയും ഗോളുകൾ നേടുന്നത് തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഇതാണ് നാച്ചോ പറഞ്ഞിട്ടുള്ളത്.
First experience of that UCL magic at the Bernabéu, unbelievable.😮💨#HalaMadrid 🤍 pic.twitter.com/wnc0qpgZb1
— Jude Bellingham (@BellinghamJude) September 20, 2023
പരിശീലകനായ കാർലോ ആഞ്ചലോട്ടിയും ഈ താരത്തെ പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെയധികം ക്വാളിറ്റിയുള്ള താരമാണ് ബെല്ലിങ്‌ഹാം.അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂടെ അദ്ദേഹത്തിന് ഭാഗ്യവുമുണ്ട്.ഗെറ്റാഫെക്കെതിരെ അദ്ദേഹം നേടിയ ഗോളിന് ഈ ഗോളുമായി വളരെയധികം സാമ്യമുണ്ട്. ശരിയായ സമയത്ത് അദ്ദേഹം എത്തുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരെക്കാൾ വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു താരമാണ് ബെല്ലിങ്ഹാം ” റയൽ പരിശീലകൻ പറഞ്ഞു.
ലാലിഗയിലെ പല മത്സരങ്ങളിലും റയൽ മാഡ്രിഡ് വിജയിച്ചു കയറിയത് ബെല്ലിങ്ഹാമിന്റെ ഗോളുകളിലാണ്. അടുത്ത ലീഗ് മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡാണ് റയലിന്റെ എതിരാളികൾ.