യുവേഫ ചാമ്പ്യൻസ് ലീഗ് : യുവന്റസിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരതിയ്യതികൾ അറിയാം !
ഈ സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരതിയ്യതികൾ യുവേഫ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം അരങ്ങേറുന്ന ഗ്രൂപ്പ് ജിയിൽ ആണ് യുവന്റസ് ഇടം നേടിയിട്ടുള്ളത്. മെസ്സിയും റൊണാൾഡോയും രണ്ട് വർഷത്തിന് ശേഷം നേർക്കുനേർ വരുന്നു എന്നാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത. ഒക്ടോബർ ഇരുപത്തിയെട്ടിന് സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിലാണ് യുവന്റസ് ബാഴ്‌സയെ നേരിടുന്നത്. ഇതിന്റെ രണ്ടാം പാദം ഡിസംബർ എട്ടിനാണ് നടക്കുന്നത്. ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ ആണ് മത്സരം. യുവന്റസിനെയും ബാഴ്‌സയെയും കൂടാതെ രണ്ട് ക്ലബുകൾ കൂടി ഈ ഗ്രൂപ്പിൽ ഉണ്ട്. എഫ്സി ഡൈനാമോ കീവും ഫെറെൻക്വെറോസി ടിസിയുമാണ് ഇതിൽ ഉള്ളത്.
⭕🖍️🗓 𝘾𝙞𝙧𝙘𝙡𝙚 𝙩𝙝𝙤𝙨𝙚 𝙘𝙖𝙡𝙚𝙣𝙙𝙖𝙧𝙨!
— JuventusFC (@juventusfcen) October 2, 2020
Our #UCL kick-off times & dates are 𝘾𝙊𝙉𝙁𝙄𝙍𝙈𝙀𝘿 ⭐⚪⚫ #JuveUCL #UCLdraw #ForzaJuve pic.twitter.com/dALNBugNes
യുവന്റസിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരതിയ്യതികൾ താഴെ നൽകുന്നു.
ഒക്ടോബർ 20 – എഫ്സി ഡൈനാമോ കീവ് (എവേ )
ഒക്ടോബർ 28 – എഫ്സി ബാഴ്സലോണ ( ഹോം )
നവംബർ 4 – ഫെറെൻക്വെറോസി (എവേ )
നവംബർ 24 – ഫെറെൻക്വെറോസി ( ഹോം )
ഡിസംബർ 2 – എഫ്സി ഡൈനാമോ കീവ് ( ഹോം )
ഡിസംബർ 8 – എഫ്സി ബാഴ്സലോണ (എവേ)
🗓️ Group stage fixtures CONFIRMED! 😍
— UEFA Champions League (@ChampionsLeague) October 2, 2020
Check out the #UCL schedule 👇👇👇@GazpromFootball