മെസ്സിയില്ലാത്ത ബാഴ്സ കരുത്തർ, ഡൈനാമോ കീവ് പരിശീലകൻ പറയുന്നു !

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടായേക്കില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. ഡൈനാമോ കീവിനെതിരെയായ മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മെസ്സിക്കും ഡിജോങ്ങിനും അതിൽ സ്ഥാനമില്ലായിരുന്നു. ഇരുവർക്കും വിശ്രമമനുവദിക്കുകയാണ് കൂമാൻ ചെയ്തത്. അതേസമയം മെസ്സിയില്ലാത്ത ബാഴ്സയും കരുത്തരാണ് എന്നഭിപ്രായക്കാരനാണ് ഡൈനാമോ കീവ് പരിശീലകൻ. മെസ്സിയില്ലാത്ത പക്ഷെ ബാഴ്സയുടെ ഡിഫൻസ് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് പരിശീലകൻ ലൂചെസ്കുവിന്റെ കണ്ടെത്തൽ. മാർക്കയാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ബാഴ്സലോണ എപ്പോഴും ബാഴ്സലോണ തന്നെയാണ്. മെസ്സിയുടെ സാന്നിധ്യം സാങ്കേതികപരമായും ഒഫൻസീവിലും അവർക്ക് മുൻഗണന നൽകുന്നു. പക്ഷെ അദ്ദേഹത്തിന്റെ അഭാവം അവരെ കരുത്തരാക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് ഡിഫൻസിൽ. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്സ. പക്ഷെ അവർക്കിപ്പോൾ നല്ല സമയമല്ല. മെസ്സിയുടെ പ്രശ്നങ്ങൾ ബാഴ്‌സക്കകത്ത്‌ മറ്റൊരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല പുതിയ തന്ത്രങ്ങളും ബന്ധങ്ങളുമാണ് ബാഴ്സക്ക്‌ അകത്ത്‌. അതിനാൽ തന്നെ അവർക്ക് സമയം ആവിശ്യമാണ് ” ഡൈനാമോ കീവ് പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *