നവാസിന് സെമി നഷ്ടമായേക്കും, പിഎസ്ജിയിൽ ആശങ്ക !

സെമി ഫൈനലിനൊരുങ്ങുന്ന പിഎസ്ജിക്ക് പരിക്ക് വീണ്ടും വിനയാവുന്നു. കഴിഞ്ഞ അറ്റലാന്റക്കെതിരായ മത്സരത്തിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ഗോൾ കീപ്പർ കെയ്‌ലർ നവാസ്. തുടർച്ചയായി രണ്ട് മിന്നും സേവുകൾ നടത്തി ടീമിനെ തിരിച്ചു കൊണ്ടു വന്ന താരമാണ് നവാസ്. എന്നാൽ മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. താരത്തിന്റെ വലതുകാലിലേറ്റ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം താരം കളം വിടുകയായിരുന്നു. തുടർന്ന് ക്ലബ് നടത്തിയ വിശദമായ പരിശോധനയിൽ ഒരല്പം പരിക്ക് ഒരല്പം ഗുരുതരമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. താരത്തിന് ആർബി ലിപ്‌സിഗിനെതിരായ മത്സരം നഷ്ടമായേക്കും എന്നാണ് വാർത്തകൾ. പിഎസ്ജിയാണ് താരത്തിന്റേത് അടക്കം നാലു താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ടത്. താരത്തെ ശനിയാഴ്ച ഒന്ന് കൂടെ പരിശോധനക്ക് വിധേയമാക്കുമെന്നും ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പില്ല എന്നുമാണ് പിഎസ്ജി അറിയിച്ചത്.

പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം വളരെ വലിയ തിരിച്ചടി തന്നെയാണ് പരിക്ക്. അതേസമയം തിയാഗോ സിൽവയുടെ പരിക്കിനെ കുറിച്ചും ക്ലബ് വിശദീകരണം നൽകിയിട്ടുണ്ട്. മത്സരശേഷം താരത്തിനും ഹാംസ്ട്രിങ് ഇഞ്ചുറി രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ചെറിയ പരിക്കാണെന്നും ലീപ്‌സിഗിനെതിരെ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പിഎസ്ജി അറിയിച്ചു. മധ്യനിര താരം വെറാറ്റി തന്റെ വ്യായാമങ്ങൾ തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ശനിയാഴ്ച പുറത്ത് വിടും. കുർസാവ റിക്കവറി പ്രോഗ്രാം തുടരുകയാണ് എന്നറിയിച്ചിട്ടുണ്ട്. കളത്തിലും ജിമ്മിലും താരം പ്രവർത്തനം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *