താൻ എപ്പോഴും ബാഴ്സയെ പിന്തുണക്കുന്നവൻ, റയലിനെ പരാജയപ്പെടുത്താൻ ശ്രമിക്കും, പെപ് പറയുന്നു !
താൻ എപ്പോഴും ബാഴ്സയെ പിന്തുണക്കുന്നവൻ ആണെന്നും റയൽ മാഡ്രിഡിനെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പെപ് ഗ്വാർഡിയോള ഇക്കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. നിങ്ങൾ ഒരു ബാഴ്സയുമായി ബന്ധമുള്ള ആളായതിനാൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഉത്തരമായി പ്രസ്താവിക്കുകയായിരുന്നു പെപ്. താൻ എപ്പോഴും ബാഴ്സയെ പിന്തുണക്കുന്നവൻ ആണെന്നും എന്നാൽ അക്കാരണം കൊണ്ടല്ല റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ശ്രമിക്കുകയെന്നും പെപ് പറഞ്ഞു. മറിച്ച് ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്നും റയലിന്റെ സ്ഥാനത്ത് മറ്റേത് ക്ലബ് ആയാലും പരാജയപ്പെടുത്താൻ തന്നെ ശ്രമിക്കുക തന്നെ ചെയ്യുമെന്നും പെപ് കൂട്ടിച്ചേർത്തു.
Pep Guardiola says Real Madrid is not a 'special' game for him, despite his Barcelona links pic.twitter.com/hKb18jyInd
— The Sun Football ⚽ (@TheSunFootball) August 6, 2020
” ബാഴ്സയുമായി ബന്ധം ഉള്ളതിനാൽ കൊണ്ട് മാത്രം ഞാൻ റയലിനെ പരാജയപ്പെടുത്താൻ ശ്രമിക്കില്ല. സത്യം എന്തെന്നാൽ ഞങ്ങളുടെ എതിരാളികളായി റയലോ മറ്റുള്ള ക്ലബുകളോ ആവട്ടെ, ഞാൻ എപ്പോഴും ബാഴ്സയെ പിന്തുണക്കുന്നവൻ ആണ്. പക്ഷെ ഞാൻ ബയേണിനൊപ്പം ആയിരിക്കുകയാണെങ്കിലും മറുഭാഗത്ത് റയലോ ബാഴ്സയോ വന്നാലും അവരെ പരാജയപ്പെടുത്താനാണ് ഞാൻ ശ്രമിക്കുക. ഞാൻ വിജയിക്കാൻ ശ്രമിക്കുന്നത് സിറ്റിക്ക് വേണ്ടിയും സിറ്റിയിലെ താരങ്ങൾക്ക് വേണ്ടിയുമാണ്. ഇത്തരം കാര്യങ്ങൾ ഓർത്തു കൊണ്ട് ഞങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. റയൽ മാഡ്രിഡിനെ തോൽപ്പിക്കുക എന്നത് മാത്രമാണ് എന്റെയും ടീമിന്റെയും ലക്ഷ്യം ” പെപ് ഗ്വാർഡിയോള പറഞ്ഞു.
🗣| Pep Guardiola on #ManCity being focused when facing Real Madrid in the 2nd leg:
— City Chief (@City_Chief) August 6, 2020
"The fact I play against Real Madrid, I will always be a Barcelona supporter, you have to focus to beat Real Madrid"
[@footballdaily]
pic.twitter.com/IKweOFsHWA