ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫിക്സ്ച്ചറായി, കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ !
രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നലെ വിരാമമായതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ഫിക്സ്ച്ചർ തയ്യാറായി. ഏറ്റവും മികച്ച എട്ട് ടീമുകൾ തന്നെയാണ് കിരീടപോരാട്ടത്തിനായി രംഗത്തുള്ളത്. ഇന്നലെ നടന്ന മത്സരത്തിൽ ജയം നേടികൊണ്ട് ബയേൺ മ്യൂണിക്കും എഫ്സി ബാഴ്സലോണയുമായി അവസാനമായി ക്വാർട്ടർ ഫൈനലിലേക്ക് ടിക്കെറ്റെടുത്തത്. അതിന് മുൻപ് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിയോണും ക്വാർട്ടർ ഫൈനലിൽ ഇടം കണ്ടെത്തി. ഇവരെ കൂടാതെ പിഎസ്ജി, അറ്റലാന്റ, ആർബി ലെയ്പ്സിഗ്, അത്ലറ്റികോ മാഡ്രിഡ് എന്നിവരും മുൻപേ തന്നെ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയവരാണ്. ഈ വർഷത്തെ ക്വാർട്ടർ ഫൈനലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വെച്ചാൽ ഒരു മത്സരം മാത്രമേ ഉണ്ടാവുകയൊള്ളൂ എന്നാണ്. അതിനാൽ തന്നെ ഹോം, എവേ ആനുകൂല്യങ്ങൾക്കൊന്നും പ്രസക്തിയില്ല എന്ന് മാത്രമല്ല എല്ലാ മത്സരങ്ങളും പോർചുഗല്ലിലെ ലിസ്ബണിൽ വെച്ചാണ് നടക്കുന്നത്.
😎 The quarter-finals are set!
— UEFA Champions League (@ChampionsLeague) August 8, 2020
Who will win the 🏆 this year?#UCL
ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടം കരുത്തരായ പിഎസ്ജിയും അറ്റലാന്റയും തമ്മിലാണ്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ബുധനാഴ്ച്ച ഇന്ത്യൻ സമയം രാത്രി 12:30- നാണ് മത്സരം അരങ്ങേറുക. രണ്ടാമത്തെ ക്വാർട്ടർ മത്സരത്തിൽ മാറ്റുരക്കുന്നത് അത്ലറ്റികോ മാഡ്രിഡും ആർബി ലെയ്പ്സിഗും തമ്മിലാണ്. ഓഗസ്റ്റ് പതിമൂന്നാം തിയ്യതി വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12:30-നാണ് മത്സരം. മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരമാണ് ഫുട്ബോൾ പ്രേമികൾ ഏറെ കാത്തിരിക്കുന്ന മത്സരം. സ്പാനിഷ് വമ്പൻമാരായ ബാഴ്സയും ജർമ്മൻ കരുത്തരായ ബയേണും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ഓഗസ്റ്റ് പതിനാലാം തിയ്യതി വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 12:30 -നാണ് മത്സരം. തീപ്പാറും പോരാട്ടം എന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണത്. അവസാനക്വാർട്ടർ ഫൈനൽ മത്സരം മാഞ്ചസ്റ്റർ സിറ്റിയും ലിയോണും തമ്മിലാണ് ഓഗസ്റ്റ് പതിനഞ്ചാം തിയ്യതി ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം അരങ്ങേറുക.
🤩 Introducing your 2019/20 quarter-finalists…
— UEFA Champions League (@ChampionsLeague) August 8, 2020
Who do you 𝐖𝐀𝐍𝐓 to win this year?#UCL pic.twitter.com/JtCoYtmlvg