ഗോൾവേട്ട തുടരണം,ചാമ്പ്യൻസ് ലീഗിന് ക്രിസ്റ്റ്യാനോ തയ്യാർ,യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു !
ഈ സീസണിൽ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ യുവന്റസ് കളിച്ചപ്പോൾ രണ്ടിലും ബൂട്ടണിയാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഭാഗ്യം ലഭിച്ചിരുന്നില്ല. കോവിഡ് ആയിരുന്നു താരത്തിന് വിനയായത്. ആദ്യ മത്സരത്തിൽ ഡൈനാമോ കീവിനെ മൊറാറ്റയുടെ ഇരട്ടഗോളുകളുടെ ബലത്തിൽ യുവന്റസ് തകർത്തിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകൾക്ക് ബാഴ്സയോട് പരാജയപ്പെടുകയും ചെയ്തു. എന്നാൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന യുവന്റസിന് ശക്തി പകരാൻ ക്രിസ്റ്റ്യാനോ ഇന്നിറങ്ങിയേക്കും. കോവിഡിൽ നിന്നും മുക്തനായ താരം കഴിഞ്ഞ സിരി എ മത്സരത്തിൽ സ്പെസിയക്കെതിരെ പകരക്കാരന്റെ രൂപത്തിൽ ഇറങ്ങി കൊണ്ട് ഇരട്ടഗോളുകൾ നേടിയിരുന്നു. ആ ഗോളടി മികവ് ചാമ്പ്യൻസ് ലീഗിലും ആവർത്തിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഫെറെൻക്വെറോസിനെതിരെയും റൊണാൾഡോ ബൂട്ടണിയുക.ഫെറെൻക്വേറൊസിന്റെ മൈതാനത്ത് വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം നടക്കുക. മത്സരത്തിനുള്ള യുവന്റസിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ, ദിബാല, മൊറാറ്റ എന്നീ മുന്നേറ്റനിരക്കാരെ ഉൾപ്പെടുത്തിയാണ് പിർലോ സ്‌ക്വാഡ് പുറത്ത് വിട്ടത്.
📋⭐️ 𝕆𝕦𝕣 𝔹𝕚𝕒𝕟𝕔𝕠𝕟𝕖𝕣𝕚 𝕗𝕠𝕣 𝔹𝕦𝕕𝕒𝕡𝕖𝕤𝕥! ⚪️⚫️#FerencvarosJuve #JuveUCL #FinoAllaFine #ForzaJuve pic.twitter.com/ywar1zWJa5
— JuventusFC (@juventusfcen) November 3, 2020
യുവന്റസിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്.
ഗോൾകീപ്പർമാർ : സെസ്‌നി, പിൻസ്ഗ്ലിയോ, ബുഫൺ
പ്രതിരോധനിരക്കാർ : ചില്ലിനി, ഡാനിലോ, ക്വഡ്രാഡോ, ബൊനൂച്ചി, ഫ്രബോട്ട, റിഗ്ഗിയോ
മധ്യനിരക്കാർ : ആർതർ, റാംസി, മക്കെന്നീ, ചിയേസ, റാബിയോട്ട്, ബെന്റാൻക്കർ, ബെർണാഡ്ഷി, പോർട്ടനോവ, കുലുസെവ്സ്ക്കി
മുന്നേറ്റനിരക്കാർ : ക്രിസ്റ്റ്യാനോ, മൊറാറ്റ, ദിബാല.
𝙁𝙞𝙧𝙞𝙣𝙜 𝙪𝙥 𝙛𝙤𝙧 𝙁𝙚𝙧𝙚𝙣𝙘𝙫𝙖𝙧𝙤𝙨! 🔥💪
— JuventusFC (@juventusfcen) November 3, 2020
📸 https://t.co/0CaJT4T1E0#FerencvarosJuve #JuveUCL #ForzaJuve pic.twitter.com/vVqmAt0qw6