ക്രിസ്റ്റ്യാനോ vs മെസ്സി, വിജയസാധ്യത ആർക്ക്? കണക്കുകൾ ഇങ്ങനെ !
ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരികയാണ്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് എതിരാളികളാണ് പരസ്പരം കൊമ്പ്കോർക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിനോട് വിടചൊല്ലിയ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ ഗ്രൂപ്പ് ജിയിൽ നടക്കുന്ന മത്സരത്തിലാണ് ഇരുവരും തമ്മിൽ ഒരിക്കൽ കൂടി മുഖാമുഖം വരുന്നത്. എന്നാൽ മുൻകാല കണക്കുകൾ പരിശോധിച്ചു നോക്കുമ്പോൾ ലയണൽ മെസ്സിക്കാണ് മുൻതൂക്കം. ഇതുവരെ മെസ്സിയും റൊണാൾഡോയും ക്ലബ്ബിനും രാജ്യത്തിനുമായി 35 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 16 തവണ മെസ്സി വിജയം നേടിയപ്പോൾ റൊണാൾഡോക്ക് വിജയം നേടാൻ കഴിഞ്ഞത് 10 തവണ മാത്രമാണ്. ഗോളുകളുടെ എണ്ണം എടുത്ത് നോക്കിയാലും മെസ്സിയുടെ ആധിപത്യം കാണാൻ സാധിക്കും. 22 ഗോളുകൾ മെസ്സി നേടിയപ്പോൾ റൊണാൾഡോ 19 ഗോളുകൾ നേടി. 2010/11 ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ ഏറ്റുമുട്ടിയ ശേഷം ഇരുവരും തമ്മിൽ ഇതുവരെ യൂറോപ്യൻ കോമ്പിറ്റീഷനുകളിൽ ഏറ്റുമുട്ടിയിട്ടില്ല.
👀 Ronaldo 🆚 Messi…
— #UCLdraw (@ChampionsLeague) October 1, 2020
Their past meetings 👇#UCLdraw
ആദ്യമായി ലയണൽ മെസ്സിയും റൊണാൾഡോയും തമ്മിൽ ഏറ്റുമുട്ടിയത് എഫ്സി ബാഴ്സലോണ vs മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലാണ്. മൂന്ന് തവണയാണ് യുണൈറ്റഡും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടിയത്. ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് മെസ്സി ഒരു ഗോൾ നേടിയപ്പോൾ റൊണാൾഡോക്ക് ഗോളുകൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല. പിന്നീട് റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ 30 മത്സരങ്ങളിൽ ഏറ്റുമുട്ടി. ഇതിൽ നിന്ന് മെസ്സി 20 ഗോളുകളും 11 അസിസ്റ്റുകളും നേടിയപ്പോൾ റൊണാൾഡോ 18 ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയത്. കൂടാതെ അർജന്റീനയും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടിയത് രണ്ട് മത്സരങ്ങളിൽ ആണ്. ഇതിൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ മെസ്സിയും റൊണാൾഡോയും അഞ്ച് തവണയാണ് ഏറ്റുമുട്ടിയത്. ഈ മത്സരങ്ങളിൽ നിന്ന് മെസ്സി 3 ഗോൾ നേടിയപ്പോൾ റൊണാൾഡോക്ക് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ കണക്കുകൾ എല്ലാം തന്നെ മെസ്സിക്കൊപ്പമാണ്.
Lionel Messi vs Cristiano Ronaldo head to head record as Juventus draw Barcelonahttps://t.co/fXeHGUrhAt
— Mirror Football (@MirrorFootball) October 1, 2020