ക്രിസ്റ്റ്യാനോയും ഡിലൈറ്റുമില്ല, ചാമ്പ്യൻസ് ലീഗിനുള്ള യുവന്റസ് സ്‌ക്വാഡ് പുറത്ത് !

2020/21 സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഉക്രൈൻ ക്ലബായ ഡൈനാമോ കീവിനെയാണ് യുവന്റസ് ഇന്ന് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 10:25 ന് ഡൈനാമോ കീവിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. മത്സരത്തിനുള്ള യുവന്റസ് സ്‌ക്വാഡ് പരിശീലകൻ പിർലോ ഇന്നലെ പുറത്ത് വിട്ടു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. കോവിഡ് ബാധിതനായ താരം നിലവിൽ ക്വാറന്റയിനിലാണ്. കൂടാതെ പ്രതിരോധനിര താരം മത്യാസ് ഡിലൈറ്റും സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. പരിക്കാണ് താരത്തിന് വിനയായത്. കേവലം പത്തൊൻപത് അംഗ സ്‌ക്വാഡ് ആണ് പിർലോ പ്രഖ്യാപിച്ചിട്ടുള്ളത്.

സൂപ്പർ താരങ്ങളായ പൌലോ ദിബാല, അൽവാരോ മൊറാറ്റ എന്നിവരാണ് സ്‌ട്രൈക്കർമാരായി ടീമിലുള്ളത്. പരിക്കിന്റെ പിടിയിലായിരുന്ന ആരോൺ റാംസി തിരിച്ചെത്തിയിട്ടുണ്ട്. കരുത്തരായ ബാഴ്സ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ ആണ് ഗ്രൂപ്പ് ജി. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയം നേടൽ യുവന്റസിന് അത്യാവശ്യമാണ്.

യുവന്റസിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്…

Goalkeepers: Szczesny, Pinsoglio, Buffon

Defenders: Chiellini, Danilo, Cuadrado, Bonucci, Demiral, Frabotta

Midfielders: Arthur, Ramsey, Chiesa, Rabiot, Bentancur, Bernardeschi, Portanova, Kulusevski

Forwards: Morata, Dybala

Leave a Reply

Your email address will not be published. Required fields are marked *