കോച്ചുമായി ഉടക്കിൽ, മിന്നും ഫോമിലുള്ള ഡെമ്പലെ പുറത്ത്!
തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ 6 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ സുപ്രധാന താരം ഡെമ്പലെ തന്നെയാണ്. എന്നാൽ വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡെമ്പലെക്ക് കളിക്കാൻ സാധിക്കില്ല.
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം നടക്കുക.ആഴ്സണലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.ഈ മത്സരത്തിനുള്ള പിഎസ്ജി സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ഡെമ്പലെക്ക് സാധിച്ചിരുന്നില്ല. പരിശീലകനായ ലൂയിസ് എൻറിക്കെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
കാരണം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഡെമ്പലെ പരിശീലകനുമായി ഒന്ന് ഉടക്കിയിട്ടുണ്ട്. കഴിഞ്ഞ ലീഗ് മത്സരത്തിനുശേഷം ഡെമ്പലെയും പരിശീലകനും തമ്മിൽ കടുത്ത വാഗ്വദം ഉണ്ടാവുകയായിരുന്നു. ഇത് എൻറിക്കെക്ക് ഒട്ടും പിടിച്ചിരുന്നില്ല.ഇതോടുകൂടിയാണ് താരത്തെ പുറത്താക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഏതായാലും ഈ അച്ചടക്ക നടപടി എത്രത്തോളം തുടരും എന്നുള്ളത് വ്യക്തമല്ല. വേഗത്തിൽ പരിഹരിക്കപ്പെട്ട് ഡെമ്പലെ തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഡെമ്പലെയുടെ കരിയറിൽ ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല.ഇതിനുമുൻപും ഇത്തരത്തിലുള്ള വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള താരമാണ് ഡെമ്പലെ.കരിയറിൽ ഒരുപാട് തവണ അച്ചടക്ക നടപടി ഈ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.