ആളെ തികയ്ക്കാൻ നെട്ടോട്ടമോടി ബാഴ്സലോണയും സെറ്റിയനും !

ഓഗസ്റ്റ് എട്ടിനാണ് എഫ് സി ബാഴ്സലോണ നാപോളിയെ സ്വന്തം മൈതാനത്ത് വെച്ച് നേരിടുന്നത്. ആദ്യപാദത്തിൽ സമനില ആയതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ബാഴ്സലോണ ലക്ഷ്യമിടില്ല. എന്നാൽ ആ മത്സരത്തിന് ആളെ തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ബാഴ്സലോണയും പരിശീലകൻ കീക്കെ സെറ്റിയനും. പരിക്കും സസ്‌പെൻഷനും മൂലം കുറഞ്ഞു താരങ്ങളെ മാത്രമേ സെറ്റിയന് ലഭിക്കുകയൊള്ളൂ. നിലവിൽ സാമുവൽ ഉംറ്റിറ്റി പരിക്കേറ്റ് പുറത്താണ്. ബി ടീമിലെ അംഗമായ റൊണാൾഡും പരിക്ക് മൂലം കരക്കത്താണ്.വിദാൽ, ബുസ്ക്കെറ്റ്സ് എന്നിവർക്ക് സസ്‌പെൻഷൻ മൂലം കളിക്കാൻ പറ്റില്ല.ആർതർ ആണെങ്കിൽ കളിക്കാൻ സമ്മതിച്ചിട്ടുമില്ല. ഗ്രീസ്‌മാൻ, ലെങ്ലെറ്റ്, ഡെംബലെ എന്നിവർ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും കളിക്കുമോ എന്നുറപ്പില്ല. സാധാരണഗതിയിൽ ഇരുപതിൽ കൂടുതൽ അംഗങ്ങളെ അടങ്ങുന്ന സ്‌ക്വാഡിൽ ഇപ്പോൾ ബാഴ്സക്ക് ലഭ്യമായിരിക്കുന്നത് കേവലം 14 സീനിയർ താരങ്ങളെയാണ്. ഇതോടെ ബാക്കിയുള്ള താരങ്ങളെ ബാഴ്സ ബിയിൽ നിന്ന് കണ്ടെത്താനുള്ള ഒരുക്കത്തിലാണ് സെറ്റിയൻ.

ബി ടീമിലെ അംഗങ്ങളായ അൻസു ഫാറ്റിയെയും റിക്കി പുജിനെയും കൂട്ടിയാൽ ആകെ പതിനാറ് പേര് നിലവിൽ സ്‌ക്വാഡിൽ ലഭ്യമാണ്. ബാക്കിയുള്ള താരങ്ങളെ ബാഴ്സ ബിയിൽ നിന്ന് ഉൾപ്പെടുത്താൻ ആണ് ബാഴ്സലോണ ആലോചിക്കുന്നത്. ബി ടീമിലെ അംഗങ്ങളായ ഇനാക്കി പെന, അർനൗ ടെനാസ്, ഡാനി മോറെർ, ജോർജെ കുയൻക, ഓസ്കാർ മിൻകുവേസ, മോഞ്ചു, ജാൻഡ്രോ ഒറില്ലാന, ലുഡോവിറ്റ് റെയിസ്‌, കോൻറാഡ് എന്നിവർ നിലവിൽ ബാഴ്സ സീനിയർ ടീമിനൊപ്പമാണ് പരിശീലനം നടത്തുന്നത്. ഇതിൽ നിന്ന് ആവിശ്യമായ താരങ്ങളെ സെറ്റിയൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേക്കും. അതേസമയം ഗ്രീസ്‌മാൻ, ഉംറ്റിറ്റി, ഡെംബലെ, ലെങ്ലെറ്റ് എന്നിവരുടെ തിരിച്ചു വരവിനെ ആശ്രയിച്ചിരിക്കും ഇവരുടെ സ്ഥാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *