അത്ലറ്റികോയെ പിടിച്ചുകെട്ടിയത് അപമെക്കാനോ,മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

അപ്രതീക്ഷിതമായിരുന്നു ഇന്നലത്തെ ലൈപ്സിഗിന്റെ ജയം എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. കാരണം ടിമോ വെർണർ ടീം വിട്ട സാഹചര്യത്തിൽ അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കാൻ ലൈപ്സിഗിന് സാധിക്കുമെന്ന് കരുതിയവർ കുറവായിരിക്കും. എന്നാൽ നേഗൽസ്മാന്റെ സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. മികച്ച ആക്രമണവുമായി അത്ലറ്റികോയെ ഞെട്ടിച്ച അവർ പ്രതിരോധത്തിലും മികച്ചു നിന്നു. ഡാനി ഒൽമോ, ടൈലർ ആഡംസ് എന്നിവരാണ് ഗോൾ നേടിയതെങ്കിലും മത്സരത്തിലെ താരം ഡിഫൻഡർ അപമെക്കാനോയാണ്. താരത്തിനാണ് ഇന്നലത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും.ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 8.0 നേടി കൊണ്ട് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരമാവാനും ഇദ്ദേഹത്തിന് സാധിച്ചു. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

ആർബി ലൈപ്സിഗ് : 6.81
പോൾസെൻ : 6.5
ങ്കുങ്കു : 6.6
ഒൽമോ : 7.1
സാബിറ്റ്സർ : 7.8
ആഞ്ചലിനോ : 7.1
Kampl : 6.9
ലൈമർ : 6.7
ഹാൽസ്റ്റെൻബർഗ് : 6.4
അപമെകാനോ : 8.0
ക്ലോസ്റ്റർമാൻ : 6.4
ഗുലാസി : 6.7
മുകിയെല : 6.5 -സബ്
ഹൈദറ : 6.0 -സബ്
ആഡംസ് : 7.3 -സബ്

അത്ലറ്റികോ മാഡ്രിഡ്‌ : 6.38
കോസ്റ്റ : 6.3
ലോറെന്റെ : 6.1
കരാസ്‌കോ : 6.3
നിഗസ് : 6.2
ഹെരേര : 6.0
കോകെ : 6.0
ലോദി : 6.6
ജിമിനെസ് : 6.9
സാവിച്ച് : 7.0
ട്രിപ്പിയർ : 7.0
ഒബ്ലാക്ക് : 5.7
ഫെലിപ്പെ : 6.2 -സബ്
ഫെലിക്സ് : 7.3 -സബ്
മൊറാറ്റ : 5.7- സബ്

Leave a Reply

Your email address will not be published. Required fields are marked *