PSG തോൽപ്പിച്ചത് രണ്ടാം നിര ടീമിനെ, ഈ മത്സരത്തിൻ്റെ പ്രാധാന്യമെന്ത്?

PSG VS La Havre Match Analysis

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ PSG ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ ലാ ഹാവ്റെയെ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഈ മാസവസാനം 2 ഡൊമസ്റ്റിക്ക് കപ്പ് ഫൈനലുകളും അടുത്ത മാസം യുവേഫ ചാമ്പ്യൻസ് ലീഗും കളിക്കാനുള്ളതിനാൽ സൗഹൃദ മത്സരങ്ങൾക്ക് ഏറെ പ്രാധാന്യമാണ് PSGയുടെ അധികൃതർ നൽകുന്നത്. ഫ്രഞ്ച് ലീഗ് 1 മത്സരങ്ങൾ ഉപേക്ഷിച്ച സാഹചര്യത്തിൽ താരങ്ങൾക്ക് പ്ലേയിംഗ് ടൈം നൽകാൻ ഇത് മാത്രമാണ് മാർഗ്ഗമെന്ന് അവർ തിരിച്ചറിയുന്നു. ഈ മാസം 17ന് ബെൽജിയൻ ക്ലബ് വാസ്ലാണ്ട് ബെവ്റെനുമായും 21ന് സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കുമായും PSG ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *