35 വയസ്സിന് മുകളിലുള്ള ഏറ്റവും മൂല്യം കൂടിയ താരമാര്? 5 പേരുടെ ലിസ്റ്റ് ഇതാ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യം കൂടിയ താരങ്ങളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ എപ്പോഴും മുന്നിട്ടുനിൽക്കുക യുവതാരങ്ങളായിരിക്കും. നിലവിൽ വിനീഷ്യസ് ജൂനിയറും എർലിംഗ് ഹാലണ്ടും കിലിയൻ എംബപ്പെയുമൊക്കെയാണ് മൂല്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.

എന്നാൽ 35 വയസ്സിന് മുകളിൽ ഉള്ളവരിൽ ഏറ്റവും മൂല്യം കൂടിയ താരങ്ങൾ ആരൊക്കെയാണ് എന്നുള്ളതിന്റെ ലിസ്റ്റ് ഇപ്പോൾ സ്പോർട്സ് കീഡ പുറത്തു വിട്ടിട്ടുണ്ട്. 5 താരങ്ങളുടെ പട്ടികയാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.നമുക്ക് അതൊന്ന് പരിശോധിക്കാം.

5- അഞ്ചാം സ്ഥാനത്ത് വരുന്നത് പിഎസ്ജിയുടെ കോസ്റ്റാറിക്കൻ ഗോൾകീപ്പറായ കെയ്‌ലർ നവാസാണ്. 8 മില്യൺ യൂറോയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ മൂല്യം. അടുത്ത ഡിസംബറിൽ 36 വയസ്സ് പൂർത്തിയാവുന്ന നവാസ് ഇപ്പോഴും മികച്ച പ്രകടനം തന്നെയാണ് നടത്താറുള്ളത്.

4- നാലാമത്തെ താരം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ ലുക്ക മോഡ്രിച്ചാണ്.കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. നിലവിൽ 10 മില്യൺ യൂറോയാണ് മോഡ്രിച്ചിന്റെ മൂല്യം.36 വയസ്സാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രായം.

3- മൂന്നാം സ്ഥാനത്ത് ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ ഗോൾകീപ്പറായ മാനുവൽ ന്യൂയറാണ്.15 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം.36- കാരനായ താരം എപ്പോഴും സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കാറുള്ളത്.

2- സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത് വരുന്നത്.37-കാരനായ താരം ഇപ്പോഴും മികച്ച പ്രകടനമാണ് നടത്താറുള്ളത്. കഴിഞ്ഞ സീസണിൽ ആകെ 24 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.30 മില്യൺ യുറോയാണ് നിലവിൽ റൊണാൾഡോയുടെ മൂല്യം.

1- ഒന്നാം സ്ഥാനത്ത് വരുന്നത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്. ഈ മാസം അദ്ദേഹം 35 വയസ്സ് പൂർത്തിയാക്കിയിരുന്നു. 50 മില്യൺ യൂറോയാണ് നിലവിലെ ബാലൺ ഡി’ഓർ ജേതാവായ ലയണൽ മെസ്സിയുടെ മൂല്യം.

ഈ താരങ്ങളാണ് 35 വയസ്സിനു മുകളിലുള്ളവരിൽ ഏറ്റവും കൂടുതൽ മൂല്യം കൂടിയ താരങ്ങൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അഭിപ്രായങ്ങൾ നിങ്ങൾക്ക് പങ്കുവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *