വെറുംകൈയോടെ പങ്കെടുത്തത് 6 തവണ,വിനീഷ്യസ് മെസ്സിയെ കണ്ടുപഠിക്കണം!
ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഫുട്ബോൾ ലോകത്ത് വിവാദം ശക്തമാവുകയാണ്.വിനീഷ്യസാണ് ഇത്തവണ ബാലൺഡി’ഓർ അർഹിച്ചത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
റയൽ മാഡ്രിഡിന്റെ ബഹിഷ്കരണം തന്നെയാണ് ഏറ്റവും കൂടുതൽ വിവാദമായിട്ടുള്ളത്.ബാലൺഡി’ഓർ വിനിക്കല്ല ലഭിക്കുന്നത് എന്ന് വ്യക്തമായതോടെ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. ഒരാൾ പോലും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിനീഷ്യസും റയൽ മാഡ്രിഡ് മെസ്സിയെ കണ്ടു പഠിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമതായിട്ടും ഒരുപാട് തവണ ബാലൺഡി’ഓർ ചടങ്ങുകളിൽ പങ്കെടുത്ത് എതിരാളികൾക്ക് വേണ്ടി കൈയ്യടിച്ച താരമാണ് മെസ്സി. താൻ രണ്ടാം സ്ഥാനത്താണ് എന്നറിഞ്ഞിട്ടും അഞ്ച് തവണയാണ് മെസ്സി ബാലൺഡി’ഓർ ചടങ്ങിൽ പങ്കെടുത്തിട്ടുള്ളത്.
മൂന്നാം സ്ഥാനത്താണ് എന്നറിഞ്ഞിട്ട് ഒരുതവണയും മെസ്സിയും ചടങ്ങിൽ പങ്കെടുത്തു.2007ലാണ് മൂന്നാമനാണ് എന്നറിഞ്ഞിട്ടും മെസ്സി ചടങ്ങിൽ പങ്കെടുത്തത്.പിന്നീട് 2008,2013,2014,2016,2017 എന്നീ വർഷങ്ങളിൽ രണ്ടാമനാണ് എന്നറിഞ്ഞിട്ടും മെസ്സി പങ്കെടുക്കുകയായിരുന്നു. ഈ കാര്യത്തിൽ വിനീഷ്യസും റയൽ മാഡ്രിഡും മെസ്സിയെ കണ്ടുപഠിക്കണം എന്നാണ് ഈ മാധ്യമം പറഞ്ഞിട്ടുള്ളത്. ഇതാണ് ഫെയർ പ്ലേ എന്നും അവർ വിലയിരുത്തിയിട്ടുണ്ട്.
എന്നാൽ ഇന്നലത്തെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു.വിനീഷ്യസ് പുരസ്കാരം നേടും എന്നായിരുന്നു അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പിന്നീടാണ് ജേതാവ് റോഡ്രിയാണ് എന്ന് മനസ്സിലാകുന്നത്. ഇതോടെയാണ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞത്.