ലെവന്റോസ്ക്കി ബാലൺ ഡി’ഓർ അർഹിച്ചിരുന്നു : മെസ്സി
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം ഇന്നലെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിച്ചിരുന്നു. ഏഴാം തവണയും ലയണൽ മെസ്സി ബാലൺ ഡി’ഓർ സ്വന്തമാക്കുകയായിരുന്നു.33 പോയിന്റുകൾക്ക് ലെവന്റോസ്ക്കിയെ പിന്നിലാക്കി കൊണ്ടാണ് മെസ്സി ബാലൺ ഡി’ഓർ സ്വന്തമാക്കിയത്. എന്നാൽ ഈ പുരസ്‌കാരം സ്വീകരിച്ച ശേഷം റോബർട്ട് ലെവന്റോസ്ക്കിയെ പരാമർശിക്കാൻ മെസ്സി മറന്നിരുന്നില്ല.2020-ലെ ബാലൺ ഡി’ഓർ ലെവന്റോസ്ക്കി അർഹിച്ചിരുന്നു എന്നാണ് മെസ്സി അറിയിച്ചത്. മെസ്സിയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Lionel Messi wants a Ballon d'Or for Robert Lewandowski 🤝
— GOAL (@goal) November 29, 2021
🗣 "I’d like to mention Robert, it’s been a real honour to compete with him. I think France Football should award you your 2020 Ballon d’Or, you deserved it.” pic.twitter.com/Zw2Qb57pJ1
” ഞാൻ ഇവിടെ റോബർട്ട് ലെവന്റോസ്ക്കിയെ പരാമർശിക്കാൻ ഇഷ്ടപ്പെടുന്നു.അദ്ദേഹത്തോടൊപ്പം മത്സരിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയാണ്.കഴിഞ്ഞ വർഷത്തെ ബാലൺ ഡി’ഓർ ജേതാവ് ലെവന്റോസ്ക്കിയാണ് എന്നുള്ളത് നാം എല്ലാവരും അംഗീകരിച്ചതാണ്.തീർച്ചയായും ഫ്രാൻസ് ഫുട്ബോൾ ലെവന്റോസ്ക്കിക്ക് 2020-ലെ ബാലൺ ഡി’ഓർ സമ്മാനിക്കേണ്ടതുണ്ട്.അത് ലെവന്റോസ്ക്കി അർഹിക്കുന്നുണ്ട്.റോബർട്ട് ലെവന്റോസ്ക്കി ഇതൊരു മികച്ച വർഷം തന്നെയാണ്. ഓരോ വർഷം കൂടുംതോറും അദ്ദേഹം ഇമ്പ്രൂവ് ആയി വരുന്നു.ഈ വർഷം ഏറ്റവും മികച്ച ഗോൾ സ്‌കോറർക്കുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.തീർച്ചയായും അടുത്ത വർഷം ഈ ലെവലിൽ അദ്ദേഹം ഉണ്ടാവും.അദ്ദേഹം കളത്തിൽ ഉണ്ടായിരിക്കുന്നതിന് ഞാൻ നന്ദി പറയുന്നു. ഒരു വലിയ ക്ലബ്ബിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് ” മെസ്സി പറഞ്ഞു.