ലെവന്റോസ്ക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, അതിന് ബാലൺ ഡി’ഓറിന്റെ ആവിശ്യമില്ല : റിപ്പോർട്ട്‌!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം ലഭിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളായിരുന്നു റോബർട്ട്‌ ലെവന്റോസ്ക്കി. എന്നാൽ മെസ്സി തന്നെ വീണ്ടും പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലെവന്റോസ്ക്കിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പലരും രംഗത്ത് വന്നിരുന്നു.

ഏതായാലും ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ടറായ റോനാൻ മർഫി ഒരു വിശകലനം പുറത്ത് വിട്ടിട്ടുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ലെവന്റോസ്ക്കിയാണെന്നും അത് തെളിയിക്കാൻ ബാലൺ ഡി’ഓറിന്റെ ആവിശ്യമില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. മർഫിയുടെ ലേഖനത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ്.

” റോബർട്ട്‌ ലെവന്റോസ്ക്കിക്കാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ നൽകേണ്ടത്.അതിൽ യാതൊരു വിധ സംശയങ്ങളുമില്ല.കഴിഞ്ഞ വർഷത്തെ മികച്ച താരം ലെവന്റോസ്ക്കിയാണ് എന്നുള്ളത് മെസ്സി തന്നെ സമ്മതിച്ച കാര്യമാണ്.ഈ വർഷത്തെയും മികച്ച താരമാണ് ലെവന്റോസ്ക്കി എന്നുള്ളത് ലോതർ മത്തേവൂസ് അഭിപ്രായപ്പെട്ടിരുന്നു.പോളണ്ടിന് വേണ്ടിയും ബയേണിന് വേണ്ടിയും ഈ ചാമ്പ്യൻസ് ലീഗിലുമൊക്കെ തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്.64 ഗോളുകളാണ് ലെവന്റോസ്ക്കി ഈ വർഷം അടിച്ചു കൂട്ടിയിട്ടുള്ളത്. അടുത്ത ബൊറൂസിയക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ നേടിയാൽ പോലും അദ്ദേഹം മറ്റൊരു റെക്കോർഡ് സ്വന്തമാക്കും.അങ്ങനെ എല്ലാം കൊണ്ടും മികച്ച രീതിയിലാണ് ലെവന്റോസ്ക്കിയുള്ളത്. അത്കൊണ്ട് തന്നെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് റോബർട്ട്‌ ലെവന്റോസ്ക്കിയെന്ന് തെളിയിക്കാൻ ഒരു പുരസ്‌കാരത്തിന്റെയും ആവിശ്യമില്ല ” മർഫി കുറിച്ചു.

ഏതായാലും ഈ സീസണിലും ലെവന്റോസ്ക്കിക്ക് മാറ്റമൊന്നുമില്ല. നിലവിൽ ഗോൾഡൻ ഷൂവിന് വേണ്ടിയുള്ള പോരാട്ടത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ലെവന്റോസ്ക്കി.

Leave a Reply

Your email address will not be published. Required fields are marked *