യൂറോപ്യൻ ഫുട്ബോളിൽ സംഭവിക്കുന്നത് നോക്കൂവെന്ന് എൻറിക്വ,വേൾഡ് കപ്പിൽ ഭീഷണിയാവും!

യുവേഫ നാഷൻസ് ലീഗിലെ ആദ്യ നാല് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതായത് വമ്പൻ ടീമുകൾക്കെല്ലാം അടി തെറ്റുകയും രണ്ടാം നിരക്കാരാണ് വിളിക്കപ്പെടുന്ന ടീമുകളെല്ലാം മുന്നോട്ടുവരികയും ചെയ്യുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ചുരുക്കത്തിൽ യൂറോപ്യൻ ഫുട്ബോളിൽ കോമ്പറ്റീഷൻ വർദ്ധിച്ചിട്ടുണ്ട്. ഒരു ടീമിനെയും എഴുതിത്തള്ളാനോ ഒരു ടീമിനെയും പെരുപിച്ച് കാണിക്കാനോ നിലവിൽ സാധിക്കുകയില്ല.

അതുതന്നെയാണ് സ്പെയിനിന്റെ പരിശീലകനായ എൻറിക്വ മുന്നറിയിപ്പ് എന്ന രൂപത്തിൽ പറഞ്ഞിട്ടുള്ളത്. അതായത് യൂറോപ്യൻ ഫുട്ബോളിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ എന്നാണ് എൻറിക്വ പറഞ്ഞിട്ടുള്ളത്.യൂറോപ്പിൽ കോമ്പിറ്റീഷൻ വർദ്ധിച്ചു എന്നതിലേക്കാണ് അദ്ദേഹം വിരൽചൂണ്ടുന്നത്.

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ഒരൊറ്റ മത്സരം പോലും നാഷൻസ് ലീഗിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. യൂറോപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന്റെ സ്ഥിതിയും ഇതുതന്നെയാണ്. ഇറ്റലി,ഇംഗ്ലണ്ട്, ജർമ്മനി എന്നിവർ ഉൾപ്പെട്ട മരണ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് ഇപ്പോൾ ഹങ്കറിയാണ്. ഇതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന കാര്യം.ഫ്രാൻസാവട്ടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്തുമാണ്. ഇങ്ങനെ സ്ഥിതിഗതികൾ എല്ലാം മാറിമറിഞ്ഞ ഒരു സാഹചര്യമാണ് ഇത്.

യഥാർത്ഥത്തിൽ ഈ മാറ്റം വരുന്ന ഖത്തർ വേൾഡ് കപ്പിനാണ് ഭീഷണിയാവുന്ന എന്നാണ് പ്രമുഖ മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുള്ളത്. അതായത് വേൾഡ് കപ്പിലെ കിരീട ഫേവറേറ്റ്കളായി വിലയിരുത്തപ്പെടുന്ന വമ്പന്മാർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ഏത് യൂറോപ്യൻ ടീമും നിങ്ങളെ അട്ടിമറിച്ചേക്കുമെന്നുള്ള സാഹചര്യം വന്നേക്കും. ഒരു ടീമിനെയും എഴുതിത്തള്ളാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ വേൾഡ് കപ്പിലെ വമ്പൻ ടീമുകളെയെല്ലാം കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *