യാഷിൻ ട്രോഫി നേടി എമി മാർട്ടിനസ്,വിനീഷ്യസ്,ബെല്ലിങ്ഹാം,ഹാലന്റ് എന്നിവർക്കും പുരസ്കാരം.
ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം എട്ടാംതവണയും സൂപ്പർതാരം ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.ഹാലന്റിനെ മറികടന്നു കൊണ്ടാണ് മെസ്സി ഇത്തവണ അവാർഡ് നേടിയിട്ടുള്ളത്.പാരിസിൽ വച്ചുകൊണ്ട് ഇന്നലെ നടന്ന ചടങ്ങിൽ മെസ്സിക്ക് ഈ അവാർഡ് നൽകപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓറുകൾ ഉള്ള താരം ലയണൽ മെസ്സിയാണ്.
അതേസമയം മറ്റു പുരസ്കാരങ്ങളും ഇന്നലെ സമ്മാനിച്ചിട്ടുണ്ട്.ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്സാണ് നേടിയത്.യാഷിൻ ട്രോഫിയാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ ആയ എടെഴ്സൺ,യാസിൻ ബോനോ എന്നിവരെ പിന്തള്ളി കൊണ്ടാണ് ഈ അർജന്റീന ഗോൾകീപ്പർ ഈ അവാർഡ് നേടിയിട്ടുള്ളത്.
🚨 𝐎𝐅𝐅𝐈𝐂𝐈𝐀𝐋: Vinicius Júnior wins the Socrates Award for fighting against racism and his hard work in education in Brazil. ✨
— Fabrizio Romano (@FabrizioRomano) October 30, 2023
The Brazilian invested almost €4m until now for his Vini Jr. Institute’ — education app for poor students. pic.twitter.com/gSdNu62dXh
അതേസമയം സാമൂഹ്യ സേവനത്തിനുള്ള സോക്രട്ടീസ് അവാർഡ് വിനീഷ്യസ് ജൂനിയറാണ് സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ സാഡിയോ മാനെയായിരുന്നു ഈ അവാർഡ് നേടിയിരുന്നത്. ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ഉള്ള ഗെർഡ് മുള്ളർ ട്രോഫി സ്വന്തമാക്കിയത് മറ്റാരുമല്ല ഹാലന്റാണ്.ബാലൺഡി’ഓറിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഹാലന്റിന് സാധിച്ചിരുന്നു.
The 2023 Kopa Trophy full ranking! #TrophéeKopa #ballondor pic.twitter.com/pd1HcVlhbL
— Ballon d'Or #ballondor (@ballondor) October 30, 2023
അതേസമയം ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി നേടിയത് ജൂഡ് ബെല്ലിങ്ഹാമാണ്.തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം അർഹിച്ച പുരസ്കാരമാണ് സ്വന്തമാക്കിയിട്ടുള്ളത്.ജമാൽ മുസിയാല രണ്ടാം സ്ഥാനത്തും പെഡ്രി മൂന്നാം സ്ഥാനത്തുമാണ് എത്തിയിട്ടുള്ളത്.