മെസ്സി ലെവന്റോസ്ക്കിയെ മറികടന്നത് എത്ര പോയിന്റുകൾക്ക്‌? കണക്കുകൾ ഇങ്ങനെ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം ലയണൽ മെസ്സി ഏഴാം തവണയും സ്വന്തമാക്കിയിരുന്നു. റോബർട്ട്‌ ലെവന്റോസ്ക്കിയെ പിന്തള്ളി കൊണ്ടാണ് മെസ്സി ഒരിക്കൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. ആകെ 613 പോയിന്റുകളാണ് ലയണൽ മെസ്സിക്ക് ലഭിച്ചത്.രണ്ടാം സ്ഥാനത്തുള്ള റോബർട്ട്‌ ലെവന്റോസ്ക്കിക്ക്‌ ലഭിച്ചത് 580 പോയിന്റുകളാണ്. അതായത് 33 പോയിന്റുകളുടെ ലീഡിലാണ് ലയണൽ മെസ്സി റോബർട്ട്‌ ലെവന്റോസ്ക്കിയെ മറികടന്നത്.ഏതായാലും നമുക്ക് ആദ്യ 10 സ്ഥാനക്കാർക്ക് ലഭിച്ച പോയിന്റുകൾ ഒന്ന് പരിശോധിക്കാം.

ലയണൽ മെസ്സി : 613

റോബർട്ട്‌ ലെവന്റോസ്ക്കി : 580

ജോർഗീഞ്ഞോ : 460

ബെൻസിമ : 239

എങ്കോളോ കാന്റെ : 186

ക്രിസ്റ്റ്യാനോ റൊണാൾഡോ : 178

മുഹമ്മദ് സലാ : 121

കെവിൻ ഡി ബ്രൂയിന : 73

കിലിയൻ എംബപ്പേ : 58

ജിയാൻ ലൂയിജി ഡോണ്ണാരുമ : 36

Leave a Reply

Your email address will not be published. Required fields are marked *