മെസ്സിയേയും ക്രിസ്റ്റ്യാനോയേയും മാതൃകയാക്കണം:ബെല്ലിങ്ങ്ഹാമിനോട് മിൽസ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജൂഡ് ബെല്ലിങ്ങ്ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.അരങ്ങേറ്റ സീസണിൽ തന്നെ അവിശ്വസനീയമായ പ്രകടനമാണ് അദ്ദേഹം നടത്തിയത്.നിരവധി ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഇമ്പാക്ട് അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തവണത്തെ ബാലൺഡി’ഓർ പോരാട്ടത്തിൽ അദ്ദേഹം മുൻപന്തിയിൽ നിൽക്കുന്നത്. ഇംഗ്ലണ്ടിന് യൂറോ കപ്പിന്റെ സെമിയിൽ എത്തിക്കാനും ബെല്ലിങ്ങ്ഹാമിന് സാധിച്ചിരുന്നു.
മുൻപ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡാനി മിൽസ്. അദ്ദേഹം ഇപ്പോൾ ബെല്ലിങ്ങ്ഹാമിന് ചില ഉപദേശങ്ങളൊക്കെ നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ,മെസ്സി എന്നിവരെ പോലെയാവാൻ അവരെ കണ്ടു പഠിക്കണം എന്നാണ് ഇദ്ദേഹം നൽകുന്ന ഉപദേശം.ഈ ഇതിഹാസങ്ങളെപ്പോലെ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് മിൽസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ജൂഡ് ബെല്ലിങ്ങ്ഹാം നിലവിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.ചില മാധ്യമങ്ങൾ അദ്ദേഹത്തിന് ഓവർ ഹൈപ്പ് നൽകുന്നുണ്ട്. അത് ഒരിക്കലും അദ്ദേഹത്തിന്റെ കരിയറിന് ഗുണകരമാവില്ല.ബെല്ലിങ്ങ്ഹാം മാധ്യമങ്ങളെ മറ്റ് പരസ്യങ്ങളെയോ ശ്രദ്ധിക്കേണ്ട കാര്യമില്ല.മറിച്ച് ഫുട്ബോളിൽ മാത്രം ശ്രദ്ധ പാലിക്കണം.കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കണം.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമൊക്കെ എപ്പോഴും ഫുട്ബോൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരാണ്.അതുപോലെയാവണം.ബാക്കിയുള്ളതൊക്കെ പിന്നാലെ വന്നോളും. നമ്മൾ ചെയ്യേണ്ടത് ഫുട്ബോളിൽ ശ്രദ്ധിക്കുക എന്നുള്ളതാണ് “ഇതാണ് ഡാനി മിൽസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ വെക്കേഷനിലാണ് താരം ഉള്ളത്.അധികം വൈകാതെ തന്നെ റയൽ മാഡ്രിഡ് ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. അമേരിക്കയിലാണ് റയൽ മാഡ്രിഡ് പ്രീ സീസൺ നടത്തുന്നത്. ആദ്യ മത്സരത്തിൽ Ac മിലാനോട് അവർ പരാജയപ്പെട്ടിരുന്നു.