മെസ്സിയെക്കാൾ അർഹിക്കുന്നത് ഹാലന്റ് : വിശദീകരിച്ച് റയൽ സൂപ്പർ താരം.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അധികം വൈകാതെ സമ്മാനിക്കപ്പെടും. ജനുവരി പതിനഞ്ചാം തീയതി ലണ്ടനിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ഇതിനുള്ള ചുരുക്കപ്പട്ടിക ഫിഫ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.ഏർലിംഗ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവർക്കൊപ്പം ലയണൽ മെസ്സിയും ഇടം നേടിയിരുന്നു. ഇതേ തുടർന്ന് ചില വിവാദങ്ങളൊക്കെ ഉണ്ടാവുകയും ചെയ്തിരുന്നു.
ഏതായാലും ഈ പുരസ്കാരം ആരാണ് അർഹിക്കുന്നത് എന്ന കാര്യത്തിൽ റയൽ മാഡ്രിഡ് സൂപ്പർതാരമായ തിബൌട് കോർട്ടുവ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.മെസ്സി,എംബപ്പേ എന്നിവരെക്കാൾ കൂടുതൽ അർഹത ഏർലിംഗ് ഹാലന്റിനാണ് എന്നാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വർഷം ഹാലന്റ് നേടിയ നേട്ടങ്ങളെ ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.റയൽ മാഡ്രിഡ് ഗോൾ കീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.
‘Erling #Haaland deserves the award most’ – Thibaut Courtois explains Lionel #Messi & Kylian #Mbappe snubs when naming The Best in 2024 https://t.co/gInfw6hmEn pic.twitter.com/0hSAEK9s46
— Chris Burton (@Burtytweets) January 7, 2024
” ചാമ്പ്യൻസ് ലീഗിൽ ഹാലന്റ് എനിക്കെതിരെ ഗോളടിക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടയാൻ സാധിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സഹതാരങ്ങൾ ഗോളടിച്ചു.എംബപ്പേയും മെസ്സിയും ഫന്റാസ്റ്റിക് ആയിട്ടുള്ള താരങ്ങളാണ്. പക്ഷേ ഇത്തവണത്തെ പുരസ്കാരം അർഹിക്കുന്നത് ഹാലന്റാണ്.കാരണം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ നിരവധി കിരീടങ്ങൾ അവർ നേടി.ഒരുപാട് ഗോളുകൾ അദ്ദേഹം നേടി. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം അർഹത ഹാലന്റിനാണ്. മറ്റുള്ളവരും മികച്ച പ്രകടനം നടത്തി എന്നത് ഞാൻ വിസ്മരിക്കുന്നില്ല ” ഇതാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്.
നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവ് ലയണൽ മെസ്സിയാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ മികച്ച പ്രകടനം പരിഗണിച്ചു കൊണ്ടായിരുന്നു ഫിഫ മെസ്സിക്ക് ബെസ്റ്റ് പുരസ്കാരം നൽകിയത്. ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ഹാലന്റിന് തന്നെയാണ്. കഴിഞ്ഞവർഷം സിറ്റിക്കൊപ്പം അഞ്ച് കിരീടങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയത്.