മെസ്സിയുടെ വാക്കുകൾ ആത്മാർത്ഥമായി ഉള്ളതാണെന്ന് കരുതുന്നു : ലെവന്റോസ്ക്കി!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. റോബർട്ട്‌ ലെവന്റോസ്ക്കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ടായിരുന്നു മെസ്സി ബാലൺ ഡി’ഓർ ഒരിക്കൽ കൂടി സ്വന്തമാക്കിയത്. ഈ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ലെവന്റോസ്ക്കിയെ പരാമർശിക്കാനും മെസ്സി മറന്നിരുന്നില്ല.2020-ലെ ബാലൺ ഡി’ഓർ ലെവന്റോസ്ക്കി അർഹിച്ചിരുന്നുവെന്നും അത് ഫ്രാൻസ് ഫുട്ബോൾ നൽകേണ്ടിയിരുന്നു എന്നുമാണ് മെസ്സി അറിയിച്ചിരുന്നത്.

ഏതായാലും ആ വാക്കുകൾ കുറിച്ചുള്ള തന്റെ അഭിപ്രായം ലെവൻഡോസ്കി ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്. മെസ്സി പറഞ്ഞത് ആത്മാർത്ഥമായി പറഞ്ഞതാണെന്ന് താൻ കരുതുന്നു എന്നാണ് ലെവന്റോസ്ക്കി അറിയിച്ചത്. കൂടാതെ ബാലൺ ഡി’ഓർ ലഭിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് ദുഃഖം തോന്നിയിരുന്നു, ഞാനത് നിഷേധിക്കുന്നില്ല. ഞാൻ ഹാപ്പിയായിരുന്നു എന്നുള്ളത് എനിക്ക് പറയാൻ കഴിയില്ല. മെസ്സി യോടൊപ്പം മത്സരിച്ചു കൊണ്ട് ആ പുരസ്കാരം നഷ്ടപ്പെട്ടതിൽ എനിക്ക് സങ്കടമുണ്ട്. തീർച്ചയായും മെസ്സിയുടെ പ്രകടനത്തെയും അദ്ദേഹം പുരസ്കാരം നേടിയതിനെയും ഞാൻ ബഹുമാനിക്കുന്നു.അദ്ദേഹവുമായി മത്സരിക്കാനും ആ ലെവലിൽ എത്താനും കഴിയുമെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. 2020-ലെ അവാർഡ് ഇനി എനിക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.മെസ്സി അന്ന് പറഞ്ഞ വാക്കുകൾ ആത്മാർത്ഥമായി പറഞ്ഞതാണെന്ന് ഞാൻ കരുതുന്നു.അതൊരു വെറും വാക്കുകളല്ലെന്നും ഒരു വലിയ താരത്തിൽ നിന്നുള്ള സവിനയമായ വാക്കുകളാണെന്നും ഞാൻ കരുതുന്നു ” ലെവന്റോസ്ക്കി പറഞ്ഞു.

ഏതായാലും ഈ സീസണിലും ലെവൻഡോസ്കി മികച്ച ഫോമിലാണ്.അതേസമയം മെസ്സിക്ക് തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *