മെസ്സിയുടെ ആസ്തിയും വരുമാനവുമെത്രെ? അറിയേണ്ടതെല്ലാം!
തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ എടുത്തത്.ദീർഘകാലത്തെ ബാഴ്സ കരിയറിന് വിരാമമിട്ടുകൊണ്ട് മെസ്സി പിഎസ്ജിയിലേക്ക് എത്തിയിരുന്നു.ഈയൊരു മാറ്റം സാമ്പത്തികപരമായും അല്ലാതെയും മെസ്സിയെ സ്വാധീനിച്ചിട്ടുണ്ട്.
ഏതായാലും നിലവിലെ മെസ്സിയുടെ മൊത്തം ആസ്തിയും സാലറിയുമൊക്കെ എത്രയാണ് എന്നുള്ളതിന്റെ കണക്കുകൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്.കൃത്യമായ കണക്കുകളാണ് ഇവയെന്ന് ഗോൾ ഡോട്ട് കോം അവകാശപ്പെടുന്നില്ല. നമുക്ക് അതൊന്നു പരിശോധിക്കാം.
മെസ്സിയുടെ മൊത്തം ആസ്തി എന്നുള്ളത് 309 മില്യൺ പൗണ്ടാണ്.ഫുട്ബോൾ കോൺട്രാക്ട് തന്നെയാണ് മെസ്സിയുടെ പ്രധാന വരുമാനം.2019-ൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന കായികതാരങ്ങളുടെ ലിസ്റ്റ് ഫോബ്സ് പുറത്തുവിട്ടിരുന്നു.ഇതിൽ 98 മില്യൺ പൗണ്ടുള്ള മെസ്സിയായിരുന്നു ഒന്നാം സ്ഥാനത്ത്.എന്നാൽ 2020-ൽ മെസ്സി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ക്രിസ്റ്റ്യാനോ,ഫെഡറർ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.2021-ൽ മെസ്സി രണ്ടാംസ്ഥാനത്താണ്.മക്ഗ്രഗറാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
പിഎസ്ജിയുമായി രണ്ട് ഈ വർഷത്തെ കരാറാണ് നിലവിൽ ലയണൽ മെസ്സിക്ക് ഉള്ളത്.ഒരു വർഷത്തെ സാലറിയായി 30 മില്യൺ- 35 മില്യൺ യുറോക്കിടയിലുള്ള ഒരു തുകയാണ് മെസ്സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മെസ്സിയുടെ പ്രധാനപ്പെട്ട സ്പോൺസർമാർ അഡിഡാസാണ്.മെസ്സിയുടെ അവരുമായുള്ള കരാർ ഇപ്പോഴും തുടരുകയാണ്.കൂടാതെ പെപ്സി,ഗില്ലറ്റ്,തുർക്കിഷ് എയർ ലൈൻസ് എന്നിവരുമായൊക്കെ മെസ്സിക്ക് പങ്കാളിത്തമുണ്ട്.2021-ൽ 33 മില്യൺ ഡോളറാണ് സ്പോൺസർ ഷിപ് പാർട്ണർ ഷിപ്പിലൂടെ സമ്പാദിച്ചത് എന്നാണ് ഫോബ്സ് കണ്ടെത്തിയിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) January 28, 2022
പൊതുവെ ബിസിനസുകളോട് താല്പര്യം കുറഞ്ഞ വ്യക്തിയാണ് മെസ്സി.പക്ഷെ ജന്മദേശമായ റൊസാരിയോയിൽ മെസ്സിക്ക് ചില നിക്ഷേപങ്ങൾ ഉണ്ട്.കൂടാതെ ക്ലോത്തിങ് മേഖലയിൽ ദി മെസ്സി സ്റ്റോറും സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ക്രിപ്റ്റോ കറൻസി,NFT എന്നിവയിലും മെസ്സിക്ക് നിക്ഷേപങ്ങളുണ്ട്.
ചാരിറ്റി മേഖലയിലും മെസ്സി സജീവമാണ്.ലിയോ മെസ്സി ഫൗണ്ടേഷൻ വഴിയാണ് ചാരിറ്റികൾ നടത്തുന്നത്.2010-ൽ മെസ്സി യുനിസെഫിന്റെ അംബാസഡറുമായിരുന്നു.
മെസ്സിയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കൂടി നമുക്കൊന്നു പരിശോധിക്കാം.ഫേസ്ബുക്,ഇൻസ്റ്റാഗ്രാം എന്നിവയിൽ മെസ്സി സജീവമാണ്.എന്നാൽ ട്വിറ്ററിൽ മെസ്സിക്ക് ഒഫീഷ്യൽ അക്കൗണ്ടില്ല.മറിച്ച് അഡിഡാസ് നടത്തുന്ന ടീം മെസ്സി അക്കൗണ്ടാണുള്ളത്.105 മില്യൺ ലൈക്കുകളാണ് മെസ്സിക്ക് മെസ്സിക്ക് ഫേസ്ബുക്കിൽ ഉള്ളത്.ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ഉള്ള രണ്ടാമത്തെ അത്ലറ്റാണ് മെസ്സി. ഇൻസ്റ്റഗ്രാമിൽ 304 മില്യൺ ഫോളോവേഴ്സാണ് മെസ്സിക്കുള്ളത്.പുരുഷ സെലിബ്രിറ്റികളിൽ ഡയ്ൻ ജോൺസണൊപ്പം രണ്ടാംസ്ഥാനത്താണ് മെസ്സി നിലകൊള്ളുന്നത്.
ഇതൊക്കെയാണ് ഗോൾ ഡോട്ട് കോം പുറത്തുവിട്ട മെസ്സിയുടെ കളത്തിന് പുറത്തെ കണക്കുകൾ.