മെസ്സിക്ക് ബാലൺ ഡി’ഓർ നൽകുന്നത് മടുപ്പുണ്ടാക്കുന്നു : എവ്ര!

വരുന്ന നവംബർ 29-ആം തിയ്യതിയാണ് ബാലൺ ഡി’ഓർ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായുള്ള മുപ്പത് അംഗ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടിരുന്നു. നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് സൂപ്പർ താരം ലയണൽ മെസ്സിക്കാണ്. കൂടാതെ ലെവന്റോസ്ക്കി, ജോർഗീഞ്ഞോ, ബെൻസിമ, കാന്റെ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ഏതായാലും ലയണൽ മെസ്സിക്ക് ഇത്തവണത്തെ ബാലൺ ഡി’ഓർ നൽകരുത് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് താരമായ പാട്രിക് എവ്ര. മെസ്സിക്ക് ബാലൺ ഡി’ഓർ നൽകുന്നത് മടുപ്പുളവാക്കുന്നു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.ചെൽസിയുടെ താരങ്ങളായ ജോർഗീഞ്ഞോ, കാന്റെ എന്നിവരിൽ ഒരാൾക്ക് നൽകണമെന്നാണ് എവ്രയുടെ ആവിശ്യം. ആമസോണിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു എവ്ര.

” എന്റെ അഭിപ്രായത്തിൽ ഈ വർഷത്തെ ബാലൺ ഡി’ഓർ അർഹിക്കുന്നത് ജോർഗീഞ്ഞോയോ കാന്റെയോ ആണ്.മെസ്സിക്ക് ബാലൺ ഡി’ഓർ നൽകുന്നത് എനിക്ക് നല്ല രൂപത്തിൽ മടുപ്പ് ഉണ്ടാക്കുന്നുണ്ട്.എന്താണ് അദ്ദേഹം ഈ വർഷം ചെയ്തത്? അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടി എന്നുള്ളത് ശരിയാണ്. പക്ഷേ ബാഴ്സലോണക്കൊപ്പം മെസ്സി എന്താണ് ചെയ്തത്? ” ഇതാണ് എവ്ര പറഞ്ഞത്.

ഏതായാലും നിലവിൽ ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ഗോൾ ഡോട്ട് കോം ഒടുവിൽ പുറത്ത് വിട്ട പവർ റാങ്കിങ്ങിലും മെസ്സി തന്നെയായിരുന്നു ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *