” മെസ്സിക്കെതിരെ കളിക്കാനിറങ്ങുന്നത് വിജയിക്കാൻ വേണ്ടിയാണ്, അദ്ദേഹത്തിന്റെ ജേഴ്‌സിക്ക് വേണ്ടിയല്ല”

സൂപ്പർ താരം ലയണൽ മെസ്സിയോട് താനിത് വരെ അദ്ദേഹത്തിന്റെ ജേഴ്‌സി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ താരം ഫിലിപ്പെ ലൂയിസ്. കഴിഞ്ഞ ദിവസം പനേങ്കക്ക് നൽകിയ അഭിമുഖത്തിലാണ് താരം മെസ്സിയെ കുറിച്ച് പരാമർശിച്ചത്. താൻ ഇത് വരെ മെസ്സിയുടെ ജേഴ്സി ആവിശ്യപ്പെട്ടിട്ടില്ലെന്നും എന്തെന്നാൽ മെസ്സിക്കെതിരെ കളിക്കാനിറങ്ങുന്നത് വിജയം മാത്രം ലക്ഷ്യം വെച്ചുമാണ് എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. അത്ലറ്റികോ മാഡ്രിഡ്‌, ഡീപോർട്ടീവോ ലാ കൊറുണ, ബ്രസീൽ എന്നീ ടീമുകൾക്കൊപ്പം ഒട്ടേറെ തവണ മെസ്സിക്കെതിരെ ബൂട്ടണിഞ്ഞ താരമാണ് ഫിലിപ്പെ ലൂയിസ്. എന്നാൽ മെസ്സിയോടുള്ള ബഹുമാനവും ഇഷ്ടവും താരം പങ്കുവെക്കുകയും ചെയ്തു.

” ഞാൻ എപ്പോഴും അദ്ദേഹത്തെ തടയാനും പ്രഹരിക്കാനുമാണ് ശ്രമിച്ചത്. എന്നാൽ അദ്ദേഹം എന്നെ ഒരിക്കൽ പോലും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാൻ പലപ്പോഴും അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ ജേഴ്സി ആവശ്യപ്പെട്ടിട്ടില്ല. എന്തെന്നാൽ ഞാൻ കളത്തിലേക്കിറങ്ങുന്നത് ജയം ലക്ഷ്യം വെച്ചാണ്. അദ്ദേഹത്തെ ലക്ഷ്യം വെച്ചല്ല. അദ്ദേഹത്തെ കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നെതെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം. നമ്മൾക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യം എന്തെന്നാൽ അദ്ദേഹത്തെ ആസ്വദിക്കുക എന്ന് മാത്രമാണ്. കാരണം അദ്ദേഹത്തെ പോലൊരു താരം പിറവിയെടുക്കാൻ ഇനി എത്ര വർഷങ്ങളോ ദശകങ്ങളോ പിന്നിടേണ്ടി വരുമെന്ന് എനിക്കറിയില്ല. ഇനിയും ബാലൺ ഡിയോറുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞേക്കും ” മുൻ ബ്രസീലിയൻ താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *