ഭാരം വർദ്ധിച്ചുവെന്ന ആരോപണം,വിമർശകർക്ക് കനത്ത മറുപടി നൽകി നെയ്മർ!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ് ഉള്ളത്.അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പക്ഷേ പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്താൻ ദീർഘകാലം അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്.അടുത്ത സെപ്റ്റംബർ മാസത്തിൽ നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദിവസങ്ങൾക്ക് മുൻപ് ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോയുടെ ബർത്ത് ഡേ പാർട്ടിയിൽ നെയ്മർ ജൂനിയർ പങ്കെടുത്തിരുന്നു. അന്ന് ഉണ്ടായിരുന്ന നെയ്മറുടെ ശരീരപ്രകൃതി ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. നെയ്മറുടെ ഭാരം വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നു. ഇതോടെ പതിവുപോലെ വിവാദം ഉടലെടുത്തു.

നെയ്മർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടിവന്നു.എന്നാൽ ഈ വിമർശകർക്കെല്ലാം നെയ്മർ ജൂനിയർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകിയിട്ടുണ്ട്.നെയ്മറുടെ വയറു ചാടി,ഭാരം വർദ്ധിച്ചു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.ഇത് നെയ്മർ തന്നെ നിഷേധിക്കുകയായിരുന്നു. തന്റെ വയറിന് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്ന് നെയ്മർ ആ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.ഇന്നത്തെ ട്രെയിനിങ് സെഷൻ അവസാനിച്ചു, ഞാൻ എവിടെയാണ് തടി കൂടിയിട്ടുള്ളത്? പോയി തുലയൂ വിമർശകരെ എന്നാണ് നെയ്മർ വീഡിയോയിലൂടെ പറഞ്ഞിട്ടുള്ളത്.മാത്രമല്ല അദ്ദേഹം വിമർശകരോട് നടുവിൽ ഉയർത്തി കാണിക്കുകയും ചെയ്യുന്നുണ്ട്.

മുൻപും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള താരമാണ് നെയ്മർ. താരത്തിന്റെ പ്രൊഫഷണലിസത്തെ പലപ്പോഴും എതിരാളികൾ ചോദ്യം ചെയ്യാറുണ്ട്.ജീവിതരീതിയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നെയ്മർ ജൂനിയർ.പക്ഷേ അതൊന്നും അദ്ദേഹത്തെ അലട്ടാറില്ല. തന്റേതായ രീതിയിൽ ജീവിച്ചു പോവുകയാണ് നെയ്മർ ജൂനിയർ ചെയ്യാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *