ബെസ്റ്റ് ക്ലബ്‌, ബെസ്റ്റ് സ്ട്രൈക്കർ, യാഷിൻ ട്രോഫി : മറ്റു അവാർഡ് ജേതാക്കളെ അറിയാം!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ ഏഴാം തവണയും ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. റോബർട്ട്‌ ലെവന്റോസ്ക്കിയെ മറികടന്നായിരുന്നു മെസ്സി ഒരിക്കൽ കൂടി ബാലൺ ഡി’ഓറിൽ മുത്തമിട്ടത്. അതേസമയം മറ്റു പല പുരസ്‌കാരങ്ങളും ഇന്നലെ സമ്മാനിച്ചിരുന്നു. ബെസ്റ്റ് ക്ലബ് ഓഫ് ദി ഇയർ, ബെസ്റ്റ് സ്ട്രൈക്കർ ഓഫ് ദി ഇയർ എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങൾ പുതുതായി ഫ്രാൻസ് ഫുട്ബോൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു

ഏറ്റവും മികച്ച ഗോൾകീപ്പർക്ക്‌ സമ്മാനിക്കുന്ന യാഷിൻ ട്രോഫി സ്വന്തമാക്കിയത് പിഎസ്ജിയുടെ ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമയാണ്. ഈ വർഷം ഇറ്റലിക്ക്‌ വേണ്ടിയും ക്ലബുകൾക്ക്‌ വേണ്ടിയും നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ബെസ്റ്റ് സ്ട്രൈക്കർ പുരസ്‌കാരം ബയേൺ സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണ് സ്വന്തമാക്കിയത്. ഈ വർഷം 64 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം പെഡ്രി സ്വന്തമാക്കി. ബാഴ്‌സ, സ്പെയിൻ എന്നിവർക്ക്‌ മികച്ച പ്രകടനമായിരുന്നു പെഡ്രി ഈ വർഷം കാഴ്ച്ചവെച്ചിരുന്നത്.

ഈ വർഷത്തെ ഏറ്റവും മികച്ച ക്ലബായി ചെൽസിയെ തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻസ്, സൂപ്പർ കപ്പ് എന്നിവ നേടിയ ചെൽസി അർഹിച്ച പുരസ്‌കാരം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി’ഓർ സ്വന്തമാക്കിയത് അലക്സിയ പുടെല്ലസാണ്.എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർ താരമാണ് അലക്സിയ.

Leave a Reply

Your email address will not be published. Required fields are marked *