ബാലൺ ഡി’ഓർ വോട്ടിംഗ് അവസാനിച്ചു, സാധ്യതകൾ വിലയിരുത്തി ഫ്രഞ്ച് മാധ്യമം!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺ ഡി’ഓർ പുരസ്‌കാരം ആര് നേടുമെന്നുള്ളത് വലിയ ചർച്ചാവിഷയമാണ്. ഇതിന് മുന്നോടിയായുള്ള 30 അംഗ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം ഒക്ടോബർ 8 മുതലായിരുന്നു 170 ജേണലിസ്റ്റുകൾക്ക്‌ വോട്ട് ചെയ്യാനുള്ള നൽകിയിരുന്നത്.കഴിഞ്ഞ ഞായറാഴ്ച്ചയോട് കൂടി ആ വോട്ടിങ് കാലാവധി അവസാനിക്കുകയും ചെയ്തു.

ഏതായാലും നിലവിൽ ബാലൺ ഡി’ഓർ നേടാൻ സാധ്യതയുള്ള നാല് താരങ്ങളെ ഇപ്പോൾ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് ഒന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ വോട്ടിംഗ് പിരിയഡിലെ പ്രകടനം കൂടി ഇവർ പരിഗണിച്ചിട്ടുണ്ട്. ആ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

1- ലയണൽ മെസ്സി

മെസ്സിക്ക് തന്നെയാണ് RMC സ്പോർട്ട് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.ഇപ്പോഴും മെസ്സി മോശമല്ലാത്ത രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പിഎസ്ജിക്ക് വേണ്ടി ആകെ 3 ഗോളുകൾ നേടിയ മെസ്സി അർജന്റീനക്ക്‌ വേണ്ടി ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലും ഗോൾ നേടിയിരുന്നു. നിലവിൽ ഒട്ടുമിക്ക മാധ്യമങ്ങളും മെസ്സിക്ക് തന്നെയാണ് സാധ്യത കൽപ്പിക്കുന്നത്.

2- കരിം ബെൻസിമ

നിലവിൽ സാധ്യതപട്ടികയിൽ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന താരമാണ് ബെൻസിമ. ഈ സീസണിൽ ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരം ബെൻസിമയാണ്. മാത്രമല്ല നേഷൻസ് ലീഗിൽ ഫ്രാൻസിനോടൊപ്പം അദ്ദേഹം കിരീടം നേടുകയും ചെയ്തു. സെമിയിലും ഫൈനലിലും ഗോൾ നേടിക്കൊണ്ട് നിർണായകമായ പങ്കാണ് താരം വഹിച്ചത്.

3- റോബർട്ട്‌ ലെവന്റോസ്ക്കി

ബയേണിന്റെ സൂപ്പർ താരമായ ലെവന്റോസ്ക്കി ഇപ്പോഴും ഗോൾ വേട്ട തുടരുകയാണ്.4 ഗോളുകളാണ് ഈയൊരു കാലാവധിയിൽ ലെവന്റോ സ്ക്കി നേടിയത്.എന്നാൽ താരത്തിന്റെ ഈ ഗോളുകൾക്ക്‌ എഫെക്ടീവ്നസ് കുറവാണെന്നും RMC റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

4- ജോർഗീഞ്ഞോ

ചെൽസിയുടെ മിഡ്‌ഫീൽഡറായ താരം ചാമ്പ്യൻസ് ലീഗും യൂറോ കപ്പുമൊക്കെ ഈ വർഷം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ നേഷൻസ് ലീഗിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല.രണ്ട് ഗോൾ, ഒരു അസിസ്റ്റ് എന്നിവയാണ് ഈ കാലാവധിയിൽ താരം നേടിയത്.

ഈ താരങ്ങൾക്കൊക്കെയാണ് RMC സാധ്യത കാണുന്നത്. നിങ്ങളുടെ പ്രവചനങ്ങൾ നിങ്ങൾക്ക്‌ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *