ബാലൺ ഡി’ഓർ ആർക്ക് നൽകണം? പോച്ചെട്ടിനോയുടെ മറുപടി ഇങ്ങനെ!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം നാളെയാണ് സമ്മാനിക്കുക.ഫ്രാൻസ് ഫുട്ബോൾ പാരീസിൽ വെച്ചാണ് ഈയൊരു പുരസ്‌കാരം നൽകുക. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, റോബർട്ട് ലെവന്റോസ്ക്കി എന്നിവരിൽ ഒരാൾക്ക് ലഭിക്കുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ കണക്കു കൂട്ടലുകൾ.
ഏതായാലും ഇത്തവണത്തെ ബാലൺ ഡി’ഓർ ആർക്ക് ലഭിക്കണമെന്ന ഒരു ചോദ്യം പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് നേരിടേണ്ടി വന്നിരുന്നു. ചിരിച്ചു കൊണ്ടാണ് ഈ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ” എന്റെ താരങ്ങളാണ് ഫേവറേറ്റുകൾ” എന്നാണ് പോച്ചെട്ടിനോ മറുപടി നൽകിയത്. പിഎസ്ജി താരമായ ലയണൽ മെസ്സിക്ക് ലഭിക്കണമെന്ന് തന്നെയായിരിക്കണം പോച്ചെയുടെ ആഗ്രഹം.
Video: Mauricio Pochettino States Who He Wants to Win the Ballon D’Or https://t.co/PH5jWoTo0Y
— PSG Talk (@PSGTalk) November 27, 2021
എന്നാൽ മുപ്പത് പേരുടെ ഷോർട് ലിസ്റ്റിൽ മറ്റു പിഎസ്ജി താരങ്ങളുമുണ്ട്. സൂപ്പർ താരങ്ങളായ നെയ്മറും എംബപ്പേയുമൊക്കെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്. ഇവരെയെല്ലാം ചേർത്ത് നിർത്തി കൊണ്ടാണ് പോച്ചെ ഇത്തരത്തിലുള്ള ഒരു മറുപടി നൽകിയിട്ടുള്ളത്.
ഏതായാലും പിഎസ്ജിക്ക് ഇന്ന് മത്സരമുണ്ട്. ലീഗ് വണ്ണിൽ സെന്റ് എറ്റിനിയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്.