ബാലൺഡി’ഓർ ലഭിക്കാനുള്ള ക്രൈറ്റീരിയ എന്ത്? മൂന്ന് കാര്യങ്ങൾ പുറത്തുവിട്ട് ഫ്രാൻസ് ഫുട്ബോൾ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരമാണ് ബാലൺഡി’ഓർ പുരസ്കാരം. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ഇത് നൽകുന്നത്. ഇത്തവണത്തെ പുരസ്കാര ജേതാവിനെ ഇന്നാണ് പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരീസിൽ വെച്ചുകൊണ്ടാണ് ഈ ചടങ്ങ് നടക്കുക.റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ഈ പുരസ്കാരം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഫ്രാൻസ് ഫുട്ബോളിന്റെ ബാലൺഡി’ഓർ അക്കൗണ്ട് തന്നെ പുറത്തു വിട്ടിട്ടുണ്ട്.അതായത് പ്രധാനമായും മൂന്ന് ക്രൈറ്റീരിയകളുടെ അടിസ്ഥാനത്തിലാണ് അവർ പുരസ്കാര ജേതാവിന് തീരുമാനിക്കുക. ഒന്നാമത്തെ ക്രൈറ്റീരിയ വരുന്നത് താരത്തിന്റെ വ്യക്തിഗത പ്രകടനം തന്നെയാണ്. വളരെയധികം നിർണായകമായ മതിപ്പുളവാക്കുന്ന കാരക്ടർ താരത്തിന് ആവശ്യമാണ്.ഇനി രണ്ടാമത്തെ ക്രൈറ്റീരിയ ടീമുമായി ബന്ധപ്പെട്ടതാണ്.
ടീമിന്റെ പ്രകടനവും നേട്ടങ്ങളുമാണ് രണ്ടാമത്തെ ക്രൈറ്റീരിയ.ടീമിനോടൊപ്പം കൂടുതൽ നേട്ടങ്ങൾ ആ താരം കരസ്ഥമാക്കിയിരിക്കണം. മൂന്നാമത്തെ ക്രൈറ്റീരിയ വരുന്നത് ക്ലാസ് ആൻഡ് ഫെയർ പ്ലേയാണ്. അതായത് താരത്തിന്റെ സ്വഭാവത്തിന് കൂടി ഇവിടെ വലിയ പ്രാധാന്യമുണ്ട്. നിയമങ്ങളെയും മറ്റുള്ള കാര്യങ്ങളെയും റെസ്പെക്ട് ചെയ്യുന്ന ഒരു താരമായിരിക്കണം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ഈ മൂന്ന് ക്രൈറ്റീരിയകൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് വോട്ടെടുപ്പും അനുബന്ധ കാര്യങ്ങളും നടക്കുക.
അതായത് ഒരു താരത്തിന് ബാലൺഡി’ഓർ ലഭിക്കണമെങ്കിൽ അയാൾ മികച്ച പ്രകടനം നടത്തിയിരിക്കണം, മാത്രമല്ല അയാളുടെ ക്ലബ്ബ് മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും വേണം, അതിനൊക്കെ പുറമേ താരം മാന്യത കൂടി ഉള്ളവനായിരിക്കണം എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാര ജേതാവിനെ തീരുമാനിക്കുക. ഏതായാലും ഇത്തവണത്തെ ബാലൺഡി’ഓർ ജേതാവ് ആരാണ് എന്നറിയാൻ മണിക്കൂറുകളുടെ ദൈർഘ്യം മാത്രമാണ് ഉള്ളത്.