ബാലൺഡി’ഓർ റാങ്കിങ്ങിൽ ബോനോ മുന്നിൽ,എന്നിട്ടും യാഷിൻ ട്രോഫി എന്ത്കൊണ്ട് എമിക്ക് ലഭിച്ചു?

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്സാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾ കീപ്പറായ എഡേഴ്സൺ,മൊറൊക്കൻ ഗോൾകീപ്പറായ യാസിൻ ബോനോ എന്നിവരെ പിന്തള്ളി കൊണ്ടാണ് എമി ഈ അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് എമിക്ക് ഈ പുരസ്കാരം നേടിക്കൊടുത്തത്

ബാലൺഡി’ഓറിന്റെ ആദ്യ 30 പേരുടെ റാങ്കിങ് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ മൊറോക്കൻ ഗോൾകീപ്പറായ ബോനോക്ക് പതിമൂന്നാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. അദ്ദേഹത്തിന് പിറകിലാണ് എമി വന്നത്. പതിനഞ്ചാം സ്ഥാനമായിരുന്നു ഈ അർജന്റീന ഗോൾകീപ്പർ ലഭിച്ചത്.എന്നാൽ യാഷിൻ ട്രോഫി വോട്ടിംഗിൽ എമി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം എഡേഴ്സൺ നേടിയപ്പോൾ ബോനോ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ബാലൺഡി’ഓർ റാങ്കിങ്ങിൽ ബോനോ മുന്നിലായിട്ടും യാഷിൻ ട്രോഫി റാങ്കിങ്ങിൽ എന്ത്കൊണ്ട് എമി ഒന്നാം സ്ഥാനം നേടി എന്നത് പലർക്കും സംശയമുണ്ടാക്കുന്ന കാര്യമാണ്.

അതിനുള്ള ഒരു വിശദീകരണം ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഇപ്പോൾ നൽകിയിട്ടുണ്ട്.അതായത് ബാലൺഡി’ഓർ വോട്ടിംഗിൽ 30 പേരുടെ നോമിനി ലിസ്റ്റിൽ നിന്നും ജൂറി 5 പേർക്കാണ് വോട്ട് ചെയ്യുക.എന്നാൽ യാഷിൻ ട്രോഫിയുടെ കാര്യത്തിലേക്ക് വന്നാൽ 10 താരങ്ങളിൽ നിന്നും മൂന്ന് പേർക്കാണ് വോട്ട് ചെയ്യാൻ സാധിക്കുക.അതായത് രണ്ടിനും വ്യത്യസ്തങ്ങളായ വോട്ടെടുപ്പാണ് നടക്കുക.അതുകൊണ്ടുതന്നെ ഇവിടെ പ്രയോറിറ്റികൾക്ക് മാറ്റം ഉണ്ടാകാം. അതുകൊണ്ടുതന്നെയാണ് ഈ രണ്ട് ലിസ്റ്റിലും വ്യത്യസ്ത റാങ്കുകൾ ഈ ഗോൾ കീപ്പർമാർക്ക് ലഭിച്ചിട്ടുള്ളത്.

ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും സാധാരണ രൂപത്തിൽ നടക്കുന്ന ഒന്നുതന്നെയാണ് എന്നുമാണ് RMC സ്പോർട് വ്യക്തമാക്കുന്നത്. രണ്ടിലും വ്യത്യസ്ത വോട്ടെടുപ്പുകൾ ആയതിനാലാണ് ഈയൊരു ഡിഫറൻസ് വന്നിട്ടുള്ളത്.ഏതായാലും എമിയെ സംബന്ധിച്ചിടത്തോളം വളരെ നല്ല സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഗോൾഡൻ ഗ്ലൗവും ഫിഫ ബെസ്റ്റ് പുരസ്കാരവും സ്വന്തമാക്കിയതിനുശേഷം ആണ് യാഷിൻ ട്രോഫി കൂടി അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *