ഫാറ്റി, വിനീഷ്യസ്, റോഡ്രിഗോ, ഹാലണ്ട്, ഗോൾഡൻ ബോയ് അന്തിമലിസ്റ്റിൽ വൻ താരനിര !
2020-ലെ ഗോൾഡൻ ബോയ് പുരസ്കാരത്തിനുള്ള അന്തിമ ലിസ്റ്റ് പുറത്തു വിട്ടു. ഇന്നലെയാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരത്തെ കണ്ടെത്താനുള്ള ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടത്. ഇരുപത് പേർ അടങ്ങുന്ന ലിസ്റ്റാണ് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഹാവോ ഫെലിക്സ് ആയിരുന്നു ഈ പുരസ്കാരം നേടിയത്. ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ള താരങ്ങളെയാണ് ഈ അവാർഡിന് പരിഗണിക്കുക. സൂപ്പർ താരങ്ങളായ ഫാറ്റി, റോഡ്രിഗോ, വിനീഷ്യസ്, ഹാലണ്ട്, സാഞ്ചോ എന്നിവരെല്ലാം തന്നെ ഇടം നേടിയിട്ടുണ്ട്. ഒരല്പം ബുദ്ധിമുട്ടേറിയ ഷോർട്ട് ലിസ്റ്റാണ് ഇക്കുറിയുള്ളത്. കഴിഞ്ഞ സീസണിൽ നാല്പത് മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടിയ ഹാലണ്ടിനാണ് ഒരല്പം മുൻതൂക്കമുള്ളത്. അയാക്സിൽ നിന്നും ബാഴ്സയിൽ എത്തിയ സെർജിനോ ഡെസ്റ്റും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ മിന്നും താരം അൽഫോൺസോ ഡേവിസ്, ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായ കാമവിങ്ക എന്നിവരെല്ലാം തന്നെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മുമ്പ് മെസ്സി, എംബാപ്പെ എന്നിവരൊക്കെ നേടിയ പുരസ്കാരമാണ് ഗോൾഡൻ ബോയ്.
The shortlist for the 2020 Golden Boy award ✨ pic.twitter.com/tTogku2pfz
— B/R Football (@brfootball) October 15, 2020
താരങ്ങളെയും അവരുടെ ക്ലബുകളെയും താഴെ നൽകുന്നു..
Mason Greenwood – Manchester United
Jadon Sancho -Borussia Dortmund
Phil Foden – Manchester City
Bukayo Saka – Arsenal
Erling Haaland – Borussia Dortmund
Ferran Torres – Manchester City
Fabio Silva – Wolves
Ansu Fati – Barcelona
Rodrygo – Real Madrid
Vinicius Jr – Real Madrid
Sergino Dest – Barcelona
Eduardo Camavinga – Rennes
Mitchel Bakker – PSG
Jonathan David – Lille
Alphonso Davies – Bayern Munich
Ryan Gravenberch – Ajax
The Golden Boy has pedigree 😤 pic.twitter.com/5pS05o2jKw
— B/R Football (@brfootball) October 15, 2020