പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ലാലിഗയും ആര് നേടും? സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം ഇങ്ങനെ!
ഈ സീസണിന്റെ പകുതി ഇപ്പോൾ പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലാലിഗയിലും കിരീടപോരാട്ടം മുറുകുകയാണ്.ആരായിരിക്കും ഈ കിരീടങ്ങൾ നേടുക എന്നത് പറയാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ ഇപ്പോൾ ഉള്ളത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് വമ്പന്മാരെല്ലാം യോഗ്യത കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
ഏതായാലും ഈ സീസണിനെ കുറിച്ചുള്ള പ്രവചനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഒപ്റ്റ തങ്ങളുടെ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ട്. ആരൊക്കെയാണ് ഈ സീസണിലെ കിരീടങ്ങൾ നേടുക എന്നത് നമുക്ക് നോക്കാം.ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി തന്നെ നിലനിർത്തുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും നേടിയത് മാഞ്ചസ്റ്റർ സിറ്റിയാണ്.നാലാമതും അവർ നേടും എന്നാണ് പ്രവചനം.
Liverpool lead the way 🔝 pic.twitter.com/WJW9ptJk6u
— Premier League (@premierleague) December 29, 2023
നിലവിൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഉള്ളത്. അവർ ശക്തമായി തിരിച്ചുവരും എന്ന് തന്നെയാണ് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിരിക്കുന്നത്.ലാലിഗ കിരീടം റയൽ മാഡ്രിഡ് ബെല്ലിങ്ങ്ഹാമിന്റെ മികവിൽ നേടുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്. അതുപോലെതന്നെ ഹാരി കെയ്ൻ തന്റെ കരിയറിലെ ആദ്യ കിരീടം ഈ സീസണിൽ നേടുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പറഞ്ഞുകഴിഞ്ഞു. അതായത് ബുണ്ടസ്ലിഗ നേടാൻ ബയേണിന് സാധിക്കുമെന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാനും ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജിയും നേടുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്.
അതേസമയം യൂറോപ്യൻ കോമ്പറ്റീഷനുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കാണ് സൂപ്പർ കമ്പ്യൂട്ടർ ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്. മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നു. അതുപോലെതന്നെ യൂറോപ ലീഗ് കിരീടം ലിവർപൂൾ നേടുമ്പോൾ കോൺഫറൻസ് ലീഗ് കിരീടം ആസ്റ്റൻ വില്ല സ്വന്തമാക്കുമെന്നും ഇത് പ്രവചിച്ചിട്ടുണ്ട്. ഇതൊക്കെയാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനങ്ങൾ ആയി കൊണ്ടുവരുന്നത്.നിങ്ങളുടെ പ്രവചനങ്ങൾ നിങ്ങൾക്കും രേഖപ്പെടുത്താം.